മലപ്പുറം ജില്ലയിലെ വിവിധ നഗരസഭകളിൽ ആരംഭിച്ചതും ആരംഭിക്കാനിരിക്കുന്നതുമായ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിലേക്ക് ആരോഗ്യകേരളം മലപ്പുറം പദ്ധതിവഴി മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (ജെ.എച്ച്.ഐ) എന്നീ തസ്തികകളിൽ നിജയമനം നടത്തുന്നു.
ഡോക്ടർ തസ്തികയിലേക്ക് എം.ബി.ബി.എസ് ബിരുദവും, ടി.സി.എം.സി രജിസ്ട്രേഷൻ യോഗ്യയുളള 1.01.2024ന് 62 വയസ്സിൽ കുറവുളളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട ലിങ്ക്: https://forms.gle/KGJjGMKcjSPKQNoH8.
സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നേഴ്സിങ്, കേരള നേഴ്സ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഒരു വർഷത്തിൽ കുറയാതെയുളള പ്രവൃത്തി പരിചയം യോഗ്യതയുളള 1.01.2024ന് 40 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട ലിങ്ക്: https://forms.gle/smk5ib6yiNY4rFiP8.
ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഡിഫാം അല്ലെങ്കിൽ ബിഫാം യോഗ്യതയും ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഒരു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം യോഗ്യതയുള്ള 1.01.2024ന് 40 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട ലിങ്ക്: https://forms.gle/JcErz5pnLBZpaAwx6.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (ജെ.എച്ച്.ഐ) തസ്തികയിലേക്ക് ഡിപ്ലോമ ഇൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് (ഡി.എച്ച്.ഐ.സി) പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ഒരു വർഷം പ്രവൃത്തി പരിചയമുള്ള 1.01.2024ന് 40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട ലിങ്ക്: https://forms.gle/WyDJKyyFmHV3MbkH7.
ജനുവരി 25നുള്ളിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കുടുതൽ വിവരങ്ങൾ www.arogyakeralam.gov.in എന്ന വെബ്സെറ്റിൽ ലഭ്യമാണ്. ഫോൺ: 0483 2730313, 8589009177, 9656161603.
Content Summary: Health Kerala Malappuram: Recruitment for various posts
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !