അടുത്തവര്‍ഷം മെസ്സി കേരളത്തിലെത്തും; മലപ്പുറത്ത് ബൂട്ടണിയും

0

കോഴിക്കോട്
| അടുത്ത വര്‍ഷം കേരളത്തിലെത്തുന്ന ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി മലപ്പുറത്ത് ബൂട്ടണിയും. അര്‍ജന്റീന ടീമിന്റെ സൗഹൃദ മത്സരത്തിലാണ് ലയണല്‍ മെസ്സി പങ്കെടുക്കുകയെന്നു കായിക മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. മലപ്പുറത്തെ സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരം നടത്താനാണ് ആലോചന.

ഫുട്‌ബോള്‍ പരിശീലനത്തിന് അര്‍ജന്റീനയുമായി ദീര്‍ഘകാല കരാര്‍ ഒപ്പിടുമെന്നും മന്ത്രി പറഞ്ഞു.
2025 ല്‍ മത്സരം നടത്താവുന്ന വിധം മലപ്പുറത്തെ സ്റ്റേഡിയം പൂര്‍ണ്ണ സജ്ജമാകും. 2025 ഒക്ടോബറിലാണ് ലയണല്‍ മെസ്സി അടങ്ങുന്ന അര്‍ജന്റീനയുടെ താരനിര കേരളത്തിലെത്തുക. ഈ വര്‍ഷം ജൂണില്‍ എത്താന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കേരളത്തിലെ പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാണിച്ചപ്പോഴാണ് അടുത്ത വര്‍ഷം അവസാനം എത്താന്‍ തീരുമാനിച്ചത്.

ഇന്ത്യന്‍ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബാള്‍ വികസനത്തില്‍ അര്‍ജന്റിനയുമായി സഹകരിക്കാവുന്ന മേഖലകളും അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ ചര്‍ച്ചയായി.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5,000 കുട്ടികളെ പരിശീലിപ്പിക്കുവാനുമുളള സന്നദ്ധതയും അര്‍ജന്റീന അറിയിച്ചതായി മന്ത്രി അറിയിച്ചു.
Content Summary: Messi will come to Kerala next year; Botany in Malappuram

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !