മലപ്പുറം ജില്ലയിലെ ഭൂരഹിതരായ പട്ടികവർഗക്കാർക്ക് വിതരണം ചെയ്യുന്നതിനായി വനംവകുപ്പിൽ നിന്നും റവന്യു വകുപ്പിന് കൈമാറിയ ഭൂമിയുടെ വിതരണോദ്ഘാടനം ജനുവരി 22ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പട്ടയ വിതരണം നിർവഹിക്കും. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, എം.പിമാരായ രാഹുൽ ഗാന്ധി, പി.വി അബ്ദുൽ വഹാബ്, എം.എൽ.എമാരായ പി.വി അൻവർ, പി.കെ ബഷീർ തുടങ്ങിയവർ പങ്കെടുക്കും.
107.12 ഹെക്ടർ നിക്ഷിപ്ത വനഭൂമിയിൽ നിന്നും ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പൊയിൽ കൊടീരി ബീറ്റിൽ 40 സെൻറ് വീതം 376 ഗുണഭോക്താക്കൾക്കും ചാലിയാർ ഗ്രാമപഞ്ചായത്തിലെ അത്തിക്കൽ ബീറ്റിൽ 20 സെൻറ് വീതം 63 ഗുണഭോക്താക്കൾക്കും നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ തൃക്കൈക്കുത്ത് ബീറ്റിൽ 10 സെൻറ് വീതം 131 ഗുണഭോക്താക്കൾക്കും ഉൾപ്പെടെ 570 പേർക്ക് 71.28 ഹെക്ടർ ഭൂമിയാണ് ഒന്നാംഘട്ടമായി വിതരണം ചെയ്യുന്നത്.
Content Summary: Distribution of patayas to landless Scheduled Tribes in Malappuram district on 22nd
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !