ദുബൈ: മലയാളത്തിന്റെ ജനപ്രിയ ചലച്ചിത്ര നടനായിരുന്ന അന്തരിച്ച മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യു. എ.ഇ.) ഏർപ്പെടുത്തിയ മാമുക്കോയ സ്മാരക പുരസ്കാരം സീരിയൽ താരം വിനോദ് കോവൂർ , പത്ര പ്രവർത്തകനും എഴുത്തു കാരനുമായ ബഷീർ രണ്ടത്താണി എന്നിവർക്ക്.
"എം 80 മുസ്സ, മറിമായം " തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും കോഴിക്കോടൻ സംഭാഷണ രീതിയിലൂടെയും പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ജനപ്രിയ നടനാണ് വിനോദ് കോവൂർ.
ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "മാമുക്കോയ, ചിരിയുടെ പെരുമഴക്കാലം " എന്ന പുസ്തകത്തിന്റെ എഡിറ്റിംഗ് മുൻ നിർത്തിയാണ് ബഷീർ രണ്ടത്താണിക്ക് പുരസ്കാരം. 2023 ലെ കേരള നിയമ സഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലും ഗ്രന്ഥം പ്രകാശനം ചെയ്യപ്പെട്ടിരുന്നു.
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായ ബഷീർ രണ്ടത്താണി , പത്രങ്ങളിലും ആനു കാലികങ്ങളിലുമായി സാഹിത്യ, രാഷ്ട്രീയ ചലച്ചിത്ര മേഖലകളിലെ അറുനൂറിലേറെ പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
" കോട്ടയ്ക്കൽ ഒരു ദേശത്തിന്റെ ആത്മകഥ, രണ്ടത്താണി ചരിത്രത്തിന്റെ അടയാളങ്ങൾ, യു.എ.ബീരാൻ, സർഗ്ഗാ ത്മകതയുടെ രാഷ്ട്രീയ കാലം തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ് .
മലബാർ പ്രവാസി ( യു.എ. ഇ ) യുടെ ആഭിമുഖ്യത്തിൽ ജനുവരി 27 ന് ദുബൈ ക്രസന്റ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന
" നമ്മുടെ മാമുക്കോയ " എന്ന അനുസ്മരണ പരിപാടിയിൽ ഗാനരചയിതാവും ഐ.എം ജി ഡയറക്ടറും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ ഐ.എ. എസ് പുരസ്കാരസമർപ്പണം നടത്തും.
ചലച്ചിത്ര , സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന അവാർഡു ദാനത്തോടനുബന്ധിച്ച് ഗാനമേളയും കലാപരിപാടികളുമുണ്ടാകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ജമീൽ ലത്തീഫ്, അഡ്വ സാജിദ്, മോഹൻ .എസ്. വെങ്കിട്ട്, ഹാരിസ് കോസ്മോസ്, മുഹമ്മദലി, മൊയ്തു കുറ്റ്യാടി, എന്നിവർ അറിയിച്ചു.
Content Summary: Mamukoya Memorial Award to Vinod Kovoor
Bashir will show it twice.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !