വളാഞ്ചേരി : വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പൂർവ്വവിദ്യാർത്ഥികൾ പരാതിയുമായി രംഗത്ത്. കോഴ്സിന് ചേർന്ന സമയത്ത് പറഞ്ഞ വാഗ്ദാനങ്ങൾ ഒന്നും തന്നെ മാനേജ്മൻറ് പാലിച്ചില്ലന്നും സ്ഥാപനം തങ്ങളെ വഞ്ചിച്ചുവെന്നും ആരോപിച്ചാണ് വളാഞ്ചേരി കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന ഡഫോഡിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ ഡെവലപ്മെൻറ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ വിദ്യാർത്ഥികൾ വാർത്താ സമ്മേളനത്തിലൂടെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
വളാഞ്ചേരി പോലീസിലും തിരൂർ ഡി.വൈ.എസ്.പിക്കും വിദ്യാർത്ഥികൾ പരാതി നൽകിയെങ്കിലും പോലീസ് പരാതിയിൽ കാര്യമായി നടപടികൾ സ്വീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ, ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
എന്നിവർക്കെതിരെയാണ് പാലക്കാട് തൃത്താല സ്വദേശി പുഴക്കൽ മുഹമ്മദ് റിസ്വാൻ പരാതി നൽകിയിരിക്കുന്നത്.
ഏവിയേഷൻ കോഴ്സ് പഠിപ്പിക്കുന്നതിന് അംഗീകാരമുള്ള സ്ഥാപനമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അഡ്മിഷൻ നൽകിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
പ്രവേശനം നൽകുന്ന സമയം ഫീസ് ഇനത്തിൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ഇവർ കൈപ്പറ്റിയിരുന്നു. പ്രവേശനം നൽകിയ സമയം സ്ഥാപനത്തിന് മതിയായ അംഗീകാരം ഉള്ളതായും ഡിപ്ലോമ ഇൻ ഏവിയേഷൻ കോഴ്സ് പഠിച്ചുതീരുന്ന മുറയ്ക്ക് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുമെന്നും പറഞ്ഞിരുന്നു. എയർപോർട്ടിലോ മറ്റു സ്ഥാപനങ്ങളിലോ ജോലി വാങ്ങി നൽകാമെന്ന് ഉറപ്പുനൽകിയിരുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പ്രവേശനം നേടിയതിൽ ഭൂരിപക്ഷവും. എന്നാൽ 2022 ൽ പഠിത്തം പൂർത്തിയാക്കി പരീക്ഷയിൽ വിജയം നേടിയതിന് ശേഷവും നാളിതുവരെ സർട്ടിഫിക്കറ്റ് നൽകുകയോ വാഗ്ദാനം നൽകിയത് പോലെ ജോലി സമ്പാദിച്ചു നൽകുകയോ ചെയ്യാതെ സ്ഥാപനഉടമകൾ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും തങ്ങൾക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാൻ ആവശ്യമായ ഇടപെടൽ അധികൃതർ നടത്തണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
വളാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ മുഹമ്മദ് റിസ്‌വാൻ, ശ്രീനാഥ്, ഹാഷിം, ശ്രീതുൽ കൃഷ്ണ, ജിമേഷ്, വിഷ്ണു, കൃഷ്ണ ജിത്ത് എന്നിവർ പങ്കെടുത്തു.
Content Summary: Students are complaining that they have been cheated by an aviation institution in Valancherry..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !