പ്രതിനായക വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ പി സി ജോർജ് അന്തരിച്ചു. 74 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച കറുകുറ്റി സെന്റ് ജോസഫ് ബത്‌ലഹേം പള്ളിയിൽ നടക്കും. കൊച്ചുമേരിയാണ് ഭാര്യ. കനകാംബലി, കാഞ്ചന, സാബൻ റിജോ എന്നിവർ മക്കളാണ്.
തൃശൂർ കൊരട്ടി സ്വദേശിയായ ജോർജ് പൊലീസ് സേനയിൽ ജോലി ചെയ്യുന്നതിനിടിയിലാണ് സിനിമയിലെത്തുന്നത്. ‘അംബ, അംബിക, അംബാലിക’ ആയിരുന്നു ആദ്യചിത്രം. കെ ജി ജോർജ്, ജോഷി എന്നിവരുടെ ചിത്രങ്ങളിലാണ് പ്രേക്ഷകർ കൂടുതലും പി സി ജോർജിനെ കണ്ടത്.
ചാണക്യൻ, അഥർവ്വം, ഇന്നലെ, സംഘം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് ആയിരപ്പറ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ‘സംഘം’ സിനിമയിലെ പ്രായിക്കര അപ്പ ഏറെ ശ്രദ്ധ നേടി കൊടുത്ത കഥാപാത്രമായിരുന്നു. 2006ല്‍ ജോസ് തോമസിന്റെ ‘ചിരട്ടക്കളിപ്പാട്ടങ്ങളി’ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
പൊലീസ് സേനയിലായിരുന്ന പിസി ജോർജിന് അധികനാൾ ജോലിയിൽ നിന്ന് വിട്ട് നിൽക്കാൻ കഴിയാത്തതിനാൽ ഇടക്കാലത്ത് അദ്ദേഹം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരുന്നു. സ്പെഷല്‍ ബ്രാഞ്ച് എസ് പി ആയാണ് പി സി ജോർജ് വിരമിച്ചത്..
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !