സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ശനിയാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

0
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ശനിയാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് | Chance of heavy rain in the state; Red Alert in five districts on Saturday

തിരുവനന്തപുരം
: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റു വീശാനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് നാലു ക്യാമ്പുകളിലായി 87 പേരെ മാറ്റിപാർപ്പിച്ചതായി ലാന്റ് റവന്യു കമ്മീഷണറേറ്റ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. തിരുവനന്തപുരത്ത് 51 പേരെ ക്യാമ്പിലേക്ക് മാറ്റി. കൊല്ലത്ത് 24ഉം ഇടുക്കിയിൽ നാലും എറണാകുളത്ത് എട്ടും പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. സംസ്ഥാനത്ത് 3071 കെട്ടിടങ്ങൾ ക്യാമ്പുകളാക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 4,23,080 പേരെ താമസിപ്പിക്കാൻ കഴിയും.

കോഴിക്കോട് കസബയിൽ തൊപ്പയിൽ ബീച്ചിൽ കടൽക്ഷോഭത്തെ തുടർന്ന് 25 വീടുകളിൽ വെള്ളം കയറി. ഇവിടെ കഴിഞ്ഞിരുന്നവർ ബന്ധുവീടുകളിലേക്ക് മാറി.

കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദുരന്തനിവാരണ വകുപ്പ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ടൗട്ടി ചുഴലിക്കാറ്റായി മാറി ഞായറാഴ്ച തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. മുന്നൊരുക്കങ്ങള്‍ പൂര്‍ണമാണെന്നും കേരളത്തില്‍ ചുഴലിക്കാറ്റ് ഭീഷണി ഇല്ല എന്നും ദുരന്ത നിവാരണ കമ്മീഷണര്‍ എ കൗശിഗന്‍ ഏഷ്യനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

എന്നാല്‍ തെക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രിയോടെ മഴ കനക്കാനാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറില്‍ മണിക്കൂറിൽ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങളാണ് കേരളത്തിലെത്തിയിരിക്കുന്നത്. വയനാട് , മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊല്ലം, എന്നിവിടങ്ങളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. മഴയ്ക്ക് പിന്നാലെ കുട്ടനാട്ടില്‍ പല ഇടങ്ങളിലും ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പുളിങ്കുന്ന്, നെടുമുടി പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

അലർട്ട് ഇങ്ങനെ
മേയ് 14: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ലക്ഷദ്വീപ്-റെഡ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി- ഓറഞ്ച്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്-യെല്ലോ. കണ്ണൂർ, കാസർഗോഡ്-ഗ്രീൻ

മേയ് 15: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്- റെഡ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, ലക്ഷദ്വീപ്- ഓറഞ്ച്. തിരുവനന്തപുരം, കൊല്ലം- യെല്ലോ.

മേയ് 16 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, ലക്ഷദ്വീപ്- ഓറഞ്ച്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്-യെല്ലോ.

മേയ് 17 : എറണാകുളം, തൃശൂർ-ഓറഞ്ച്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ലക്ഷദ്വീപ്-യെല്ലോ.പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്-ഗ്രീൻ

കണ്‍ട്രോള്‍ റൂമുകൾ തുറന്നു
ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 0471-2476088,04712475088 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കു സഹായത്തിനു വിളിക്കാം.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എറണാകുളത്ത് ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ: എമർജൻസി ഓപ്പറേഷൻസ് സെൻറർ – 1077 (ടോൾ ഫ്രീ നമ്പർ), ലാൻഡ് ഫോൺ – 0484- 24 23513മൊബൈൽ – 7902 200300വാട്ട്സ് അപ്പ് – 94000 21 077.

താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ: ആലുവ – 0484 2624052കണയന്നൂർ – 0484 – 2360704കൊച്ചി- 0484- 2215559കോതമംഗലം – 0485- 2860468കുന്നത്തുനാട് – 0484- 2522224മുവാറ്റുപുഴ – 0485- 2813773പറവൂർ – 0484- 2972817.

ആലപ്പുഴ കലക്ടറേറ്റിലും ജില്ലയിലെ എല്ലാ താലൂക്കുകളിലും24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. നമ്പറുകൾ: കലക്ടറേറ്റ്: 0477 2238630, 1077 (ടോൾ ഫ്രീ). താലൂക്ക്: ചേർത്തല- 0478 2813103. അമ്പലപ്പുഴ- 0477 2253771. കുട്ടനാട്-0477 2702221. കാർത്തികപ്പള്ളി- 0479 2412797. മാവേലിക്കര-0479 2302216. ചെങ്ങന്നൂർ- 0479 2452334.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !