പോരാട്ടത്തിനെടുവില്‍ ‍തവനൂരിൽ കെ ടി ജലീല്‍ വിജയിച്ചു

0
പോരാട്ടത്തിനെടുവില്‍ ‍തവനൂരിൽ കെ ടി ജലീല്‍ വിജയിച്ചു  | At the end of the fight, KT Jalil won at Rithavanur

ഇഞ്ചോടിഞ്ച് പോരാട്ടത്തിനെടുവില്‍ തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി ജലീല്‍ വിജയിച്ചു. 3066 വോട്ടുകള്‍ക്കാണ് ഫിറോസ് കുന്നംപറമ്പലിനെ പരാജയപ്പെടുത്തി കെടി ജലീല്‍ വിജയിച്ചത്.

2016ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെടി ജലീല്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരില്‍ നിന്ന് നിയമസഭയിലെത്തിയത്. ജലീല്‍ 68,179 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഫ്തിഖറുദ്ദീന്‍ മാസ്റ്റര്‍ 51,115 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവി തേലത്തിന് 15,801 പേര്‍ വോട്ടു ചെയ്തു.

2011ല്‍ 6,854 വോട്ടായിരുന്നു ജലീലിന്റെ ഭൂരിപക്ഷം. ജലീല്‍ 57,729 വോട്ടുകളും കോണ്‍ഗ്രസിന്റെ വി വി പ്രകാശ് 50,875 വോട്ടുകളും കരസ്ഥമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയായ നിര്‍മലാ കുട്ടികൃഷ്ണന്‍ പുന്നക്കലിന് 7,107 വോട്ടാണ് ലഭിച്ചത്.

അതേസമയം, പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചു. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്. ഷാഫിയുടെ മൂന്നാം വിജയമാണിത്.

യുഡിഎഫിന്റെ അഴീക്കോട്ടെ സ്ഥാനാര്‍ത്ഥി കെഎം ഷാജിയെ എല്‍ഡിഎഫിന്റെ കെ വി സുമേഷ് പരാജയപ്പെടുത്തി. മൂന്നാം തവണയും വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഷാജിയെ അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് സുമേഷ് തോല്‍പ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !