റെക്കോഡ് ഭൂരിപക്ഷത്തോടെ; മിന്നും വിജയവുമായി ശൈലജ ടീച്ചർ

0
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയം നേടി ആരോഗ്യ മന്ത്രി കെകെ ശൈലജ. കണ്ണൂരിലെ മട്ടന്നൂർ നിയോജക മണ്ഡലത്തിൽനിന്ന് ജനവിധി തേടിയ കെകെ ശൈലജ 61,035 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വീണ്ടും നിയമസഭയിലെത്തുന്നത്. യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തിയെയാണ് റെക്കോഡ് ഭൂരിപക്ഷത്തിൽ ആരോഗ്യമന്ത്രി തോൽപിച്ചത്.

റെക്കോഡ് ഭൂരിപക്ഷത്തോടെ; മിന്നും വിജയവുമായി ശൈലജ ടീച്ചർ |  With a record majority; Shailaja Teacher with glittering success

സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് വിജയമായി ശൈലജ ടീച്ചറുടെ ജയം മാറി. 47, 6741 വോട്ടിന്റെ ഭൂരിപക്ഷത്തിന് 2016ൽ ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം ചന്ദ്രൻ വിജയിച്ചതാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഭൂരിപക്ഷം.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മുൻപ് നിപ രോഗബാധയുടെ സമയത്തും കെകെ ശൈലജ കാഴ്ചവച്ച ഭരണ മികവ് തന്നെയാണ് വൻ ഭൂരിപക്ഷം നേടിയുള്ള വിജയത്തിലേക്കും നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. പ്രതിപക്ഷ പാർട്ടികൾ കോവിഡ് റാണിയെന്ന് വിളിച്ചടക്കം ആരോഗ്യ മന്ത്രിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഈ ജയം വ്യക്തമാക്കുന്നു.

ആരോഗ്യമന്ത്രിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയനും വൻ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. ധർമടം മണ്ഡലത്തിൽ മത്സരിച്ച മുഖ്യമന്ത്രിക്ക് 49,000ൽ അധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !