വി .ഡി സതീശനെ പ്രതിപക്ഷ നേതാവായി
തീരുമാനിച്ച് കോൺഗ്രസ് നേതൃത്വം. ഇതേക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. വി.ഡി സതീശൻ പ്രതിപക്ഷ നേതാവാകുന്നതിനെ മുസ്‍ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും പിന്തുണച്ചു. യുവനേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം എടുത്തത്.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുണമെന്ന് അവസാനിമിഷം വരെ കേന്ദ്ര നേതൃത്വത്തിനുമേൽ സമ്മർദമുണ്ടായി. ചെന്നിത്തല തുടരുന്നതാണ് ഉചിതമെന്ന വാദവുമായി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
എന്നാൽ കോൺഗ്രസിലെ യുവ എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണ സതീശന് ഉണ്ടായിരുന്നു. ചെന്നിത്തലക്ക് വേണ്ടി ഉമ്മൻ ചാണ്ടി നിലപാട് ഉറപ്പിച്ചതോടെ, ഇത് മറികടന്നുള്ള തീരുമാനം സംസ്ഥാനത്ത് പാർട്ടിക്കു ദോഷം ചെയ്യുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിന് ഉണ്ടായിരുന്നെങ്കിലും ഒടുവിൽ തലമുറ മാറ്റത്തിന് തീരുമാനിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !