വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി
തിരഞ്ഞെടുക്കാനുള്ള തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണ വി ഡി സതീശന് ഉണ്ടാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
എം.എൽ.എമാരെ കണ്ട ശേഷമാണ് ഹൈക്കമാൻഡ് വി.ഡി സതീശനെ പ്രതിപക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു കൊണ്ടുള്ള നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. തീരുമാനം എടുക്കാൻ സോണിയ ഗാന്ധിക്ക് വിട്ടുകൊണ്ട് ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. ഇനി ഇതുസംബന്ധിച്ച് വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് തിരിച്ച് വരും. വി ഡി സതീശനെ തിരഞ്ഞെടുത്തത് തലമുറ മാറ്റം ആണോ എന്ന ചോദ്യത്തിന് വ്യക്തമായ പ്രതികരണത്തിന് ഉമ്മൻചാണ്ടി തയ്യാറായില്ല. തെറ്റുകൾ തിരുത്താൻ കോൺഗ്രസ് ഒന്നിച്ച് ശ്രമിക്കും. താൻ കെ പി സി സി അദ്ധ്യക്ഷ ൻ ആകുന്നു എന്ന തരത്തിൽ ചർച്ച നടന്നതായ വാർത്ത അടിസ്ഥാനരഹിതമാണ്. അന്തിമതീരുമാനം പാർട്ടിയിൽ നിന്ന് വന്ന സ്ഥിതിക്ക് ഇനി കൂടുതൽ ചർച്ചകൾക്ക് പ്രസക്തിയില്ലന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !