കേന്ദ്രമന്ത്രിയെ കൊണ്ട് പാര്‍ട്ടിക്ക് ഗുണമില്ലെന്ന് വിമര്‍ശനം; ബിജെപി യോഗത്തില്‍ നിന്ന് വി മുരളീധരന്‍ ഇറങ്ങിപ്പോയി

0
കേന്ദ്രമന്ത്രിയെ കൊണ്ട് പാര്‍ട്ടിക്ക് ഗുണമില്ലെന്ന് വിമര്‍ശനം; ബിജെപി യോഗത്തില്‍ നിന്ന് വി മുരളീധരന്‍ ഇറങ്ങിപ്പോയി | Criticism of Union Minister is not good for the party; V Muraleedharan walked out of the BJP meeting

ബിജെപി കോഴിക്കോട് ജില്ലാ നേതൃയോഗത്തില്‍ നിന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതിഷേധിച്ചിറങ്ങി. ബിജെപി സംസ്ഥാന നേതൃത്വം പരാജയമെന്നും കേന്ദ്രമന്ത്രിയെ കൊണ്ട് പാര്‍ട്ടിക്ക് ഗുണമില്ലെന്നും വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മുരളീധരന്‍ ഇറങ്ങിപ്പോയത്.

ജില്ലാ ഭാരവാഹികള്‍ കൂട്ടത്തോടെ വിമര്‍ശനമുന്നയിച്ചതോടെയായിരുന്നു മുരളീധരന്റെ പ്രതിഷേധം. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ഉന്നയിച്ച വിമര്‍ശനമായിരുന്നു മന്ത്രിയെ കൂടുതല്‍ ചൊടിപ്പിച്ചത്.

ഓണ്‍ലൈന്‍ യോഗത്തില്‍ നിന്ന് ലെഫ്റ്റ് അടിച്ച കേന്ദ്ര മന്ത്രി യോഗത്തിലും പ്രസംഗിച്ചിരുന്നില്ല.

അതേസമയം, കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി അവലോകന യോഗത്തിലും വാക്‌പോരുണ്ടായിരുന്നു. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്.

കഴക്കൂട്ടത്തെ പാരജയത്തിന് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതാണെന്നായിരുന്നു വിമര്‍ശനം. നെടുമങ്ങാട് വോട്ട് കുറഞ്ഞതിലും മണ്ഡലം കമ്മറ്റിയുടെ റിപ്പോര്‍ട്ടിലും വിമര്‍ശനവുമായി സ്ഥാനാര്‍ത്ഥി ജെ ആര്‍ പത്മകുമാര്‍ രംഗത്തെത്തി. പിന്നാലെ മുന്‍ ജില്ലാ പ്രസിഡണ്ടും എസ് സുരേഷും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതോടെ ജില്ലാ കോര്‍കമ്മിറ്റി വിളിച്ച് വീഴ്ച്ച ചര്‍ച്ചചെയ്യാന്‍ കെ സുരേന്ദ്രന്‍ നിര്‍ദേശിക്കുകയായിരുന്നു.

നേമത്തടക്കം അടിയുറച്ച ബിജെപി വോട്ടുകള്‍ ചോര്‍ന്നെന്നും യോഗം വിലയിരുത്തി. വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച ജില്ലാ പ്രസിഡണ്ടും വിവി രാജേഷിന് പാര്‍ട്ടി വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്നാണ് വിലയിരുത്തല്‍. ബിജെപി ശക്തികേന്ദ്രങ്ങളായ ഒമ്പത് വാര്‍ഡുകളില്‍ മാത്രമാണ് ഭൂരിപക്ഷം ലഭിച്ചത്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് തനിക്ക് കിട്ടിയെന്ന് രാജേഷ് അവകാശപ്പെട്ടത് അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന എസ് സുരേഷിനെ പ്രകോപിപ്പിച്ചു.

2016 ലും തുടര്‍ന്നും ബിഡിജെഎസ് പിന്തുണ കൊണ്ട് കിട്ടിയ സമുദായ വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ല. ഇത് എല്‍ഡിഎഫിലേക്ക് പോവുകയായിരുന്നുവെന്നാണ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ശോഭാ സുരേന്ദ്രന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് ചര്‍ച്ചയായി.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !