പിണറായി സർക്കാരിന്റെ അധികാരതുടർച്ച അസാധാരണ ജനവിധി ആണെന്ന് ഗവർണർ പറഞ്ഞു. ജനാധിപത്യത്തിലും മതേതരത്വത്തിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കും. പ്രകടനപത്രികകളിലെ വാഗ്‌ദാനങ്ങൾ നിറവേറ്റും. വികസന ക്ഷേമപദ്ധതികളിലുടെ അസമത്വം ഇല്ലാതാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു.
ജനാധിപത്യം മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തനം നടത്തും. കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമായി തുടരുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍. എല്ലാവർക്കും സൗജന്യ വാക്സീൻ എന്നതാണ് സർക്കാർ നയം. 1000 കോടി രൂപ ഇതിന് വേണ്ടി അധികമായി ചെലവാക്കും. വാക്സിനായി ആഗോള ടെണ്ടർ വിളിക്കാൻ നടപടി തുടങ്ങി. വാക്സീൻ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃകാപരമെന്നും ഗവര്‍ണര്‍.
സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ തുടരും. കോവിഡ് രൂക്ഷമായ സാഹചര്യത്തിലും മരണനിരക്ക് പിടിച്ചു നിര്‍ത്താനായത് നേട്ടമാണ്. ജനകീയ ഹോട്ടലുകളില്‍ 20 രൂപയ്ക്ക് ഊണ് നല്‍കുന്നത് തുടരും. 6.6 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. കോവിഡ് രണ്ടാം തരംഗം സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. അഞ്ച് വര്‍ഷം കൊണ്ട് കാര്‍ഷിക ഉത്പാദനം 50 ശതമാനമായി ഉയര്‍ത്തുമെന്നും നയപ്രഖ്യാപനത്തില്‍.
കൂടുതൽ വിളകൾക്ക് താങ്ങുവില ഏർപ്പെടുത്താന്‍ തീരുമനിച്ചു. വെസ്റ്റ് കോസ്റ്റ് കനാൽ വഴിയുള്ള ജല ഗതാഗത പദ്ധതി വേഗത്തിൽ ആക്കുമെന്ന് ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു. കേരള ബാങ്ക് ആധുനികവൽക്കരണം ,എല്ലാ ജില്ലകളിലും പ്രമുഖരുടെ പേരിൽ സാംസ്ക്കാരിക സമുച്ഛയങ്ങൾ, കൂടുതൽ പൊതു സ്ഥലങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം എന്നീ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കും.
തീരദേശ സംരക്ഷണത്തിന് പ്രത്യേക പദ്ധതി. ഹാര്‍ബറുകളുടെ നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം ഓണ്‍ലൈന്‍ മാര്‍ഗമാക്കും.
ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ ദിവസം മന്ത്രി വി അബ്ദുറഹ്മാന്‍, നന്മാറ എംഎല്‍എ കെ ബാബു, കോവളം എംഎല്‍എ എ വിന്‍സന്റ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. അബ്ദുറഹ്മാനും, കെ ബാബുവും രാവിലെ എട്ട് മണിക്ക് സ്പീക്കര്‍ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എ വിന്‍സന്റ് പിന്നീടായിരിക്കും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
മേയ് 31, ജൂലൈ 1,2 തിയതികളില്‍ ഗവർണറുടെ പ്രസംഗത്തിൽ പൊതുചർച്ച നടത്തും. വെള്ളിയാഴ്ചയാണ് പുതുക്കിയ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക. കഴിഞ്ഞ ബജറ്റിന്റെ ചുവടുപിടിച്ചാകും പുതിയ ബജറ്റും. കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിരോധ നടപടികൾ, വാക്സിൻ വാങ്ങൽ, പ്രകടനപത്രികയിലെ പദ്ധതികൾ എന്നിവ ബജറ്റിൽ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !