ഗുജറാത്തിലെ ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടുത്തതില്‍ 18 കൊവിഡ് രോഗികള്‍ മരിച്ചു. ബെറൂച്ചിലെ പട്ടേല്‍ വെല്‍ഫയര്‍ കൊവിഡ് ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയും നാട്ടുകാരും സ്ഥവത്തെത്തി വാര്‍ഡിലുണ്ടായിരുന്ന 50 പേരെ പുറത്തെത്തിച്ചു. ഇവരെ ഉടന്‍തന്നെ സമീപത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.
പുലര്‍ച്ചെ ഒരു മണിയോടെ ആശുപത്രി കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ നിന്നും തീവ്ര പരിചരണ വിഭാഗത്തിലേക്ക് തീ പടര്‍ന്ന് കയറുകയായിരുന്നു. നാല് നിലകളുള്ള കൊവിഡ് ആശുപത്രി ഭറൂച്ച് ജംബുസാര്‍ ദേശീയ പാതയിലാണ് സ്ഥിതിചെയ്യുന്നത്. തീപിടുത്തമുണ്ടായി ഒരു മണിക്കൂറിനുശേഷമാണ് തീ നിയന്ത്രണമാക്കാന്‍ സാധിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !