തിരുവനന്തപുരം: സ്വകാര്യ മേഖലയിൽ ആർടിപിസിആർ ടെസ്റ്റ് നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടിക്ക് പിന്നാലെ നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ലാബുകൾ. കുറഞ്ഞത് 1500 രൂപയെങ്കിലുമാക്കണമെന്നാണ് സ്വകാര്യ ലാബുകൾ ആവശ്യപ്പെടുന്നത്.
500 രൂപ അപര്യാപ്തമാണെന്നാണ് സ്വകാര്യ ലാബുകൾ വാദിക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകൾ ആർടിപിസിആർ പരിശോധന നിർത്തിവെച്ചു. സർക്കാർ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നാണ് ലാബുടമകളുടെ നിലപാട്. അതേസമയം ടെസ്റ്റ് നിർത്തിവെക്കാൻ തീരുമാനമില്ലെന്ന ലാബ് കൺസോർഷ്യവും അറിയിച്ചു.
സ്വകാര്യ ലാബുകൾ കൂട്ടത്തോടെ ആർടിപിസിആർ പരിശോധന നിർത്തിയാൽ സർക്കാർ ആശുപത്രികളിൽ മാത്രമായി പരിശോധന ഒതുങ്ങും. സർക്കാർ ആശുപത്രിയിൽ ഇത് സൗജന്യമായാണ് ചെയ്യുന്നത്.
എന്നാൽ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുൾപ്പെടെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമെന്നിരിക്കെ സ്വകാര്യമേഖലയിൽ പരിശോധനാ സൗകര്യം ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കും.
source: mathrubhumi
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !