തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചു തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിച്ചു. 15നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെഡ് അലർട്ട് പുറപ്പെടുവിച്ചു.
ഇന്നു രാവിലെയോടെ രൂപപ്പെട്ട ന്യൂനമർദം പതിനഞ്ചോടെ ലക്ഷദ്വീപിനടുത്ത് കൂടുതൽ ശക്തിപ്രാപിച്ച് 16ന് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും ഇന്നു മുതൽ 17 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണെന്നതിനാൽ സംസ്ഥാനത്ത് റെഡ് അലർട്ടിന് സമാനമായ തയാറെടുപ്പുകൾ നടത്താനാണ് നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
ചില ജില്ലകളില്‍ വിവിധ ദിവസങ്ങളില്‍ അതിശക്തമായതോ ശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശകതമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115 മെില്ലി മീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീന്‍ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
അലർട്ട് ഇങ്ങനെ
- മേയ് 13: ലക്ഷദ്വീപ്-റെഡ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം- ഓറഞ്ച്. കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം – യെല്ലോ. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്-ഗ്രീൻ.
- മേയ് 14: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ലക്ഷദ്വീപ്-റെഡ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി- ഓറഞ്ച്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്-യെല്ലോ. കണ്ണൂർ, കാസർഗോഡ്-ഗ്രീൻ
- മേയ് 15: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്- റെഡ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, ലക്ഷദ്വീപ്- ഓറഞ്ച്. തിരുവനന്തപുരം, കൊല്ലം- യെല്ലോ.
- മേയ് 16 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, ലക്ഷദ്വീപ്- ഓറഞ്ച്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്-യെല്ലോ.
- മേയ് 17 : എറണാകുളം, തൃശൂർ-ഓറഞ്ച്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ലക്ഷദ്വീപ്-യെല്ലോ.പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്-ഗ്രീൻ
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനും ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതിനാലും തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്.
- കേരള തീരത്തുനിന്നുള്ള മല്‍സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വയ്ക്കണം.
- ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
- ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുക. ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കുക. കെട്ടിടങ്ങള്‍ക്ക് അകത്തോ വാഹനങ്ങള്‍ക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.
- മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും മുന്‍കരുതല്‍ സ്വീകരിക്കണം.
- അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവര്‍ അതിനു തയാറാവണം.
- മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.
- ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണം.
- ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കി വയ്ക്കണം.
കണ്‍ട്രോള്‍ റൂമുകൾ തുറന്നു
ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 0471-2476088,04712475088 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കു സഹായത്തിനു വിളിക്കാം.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എറണാകുളത്ത് ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ: എമർജൻസി ഓപ്പറേഷൻസ് സെൻറർ – 1077 (ടോൾ ഫ്രീ നമ്പർ), ലാൻഡ് ഫോൺ – 0484- 24 23513മൊബൈൽ – 7902 200300വാട്ട്സ് അപ്പ് – 94000 21 077.
താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ: ആലുവ – 0484 2624052കണയന്നൂർ – 0484 – 2360704കൊച്ചി- 0484- 2215559കോതമംഗലം – 0485- 2860468കുന്നത്തുനാട് – 0484- 2522224മുവാറ്റുപുഴ – 0485- 2813773പറവൂർ – 0484- 2972817.
ആലപ്പുഴ കലക്ടറേറ്റിലും ജില്ലയിലെ എല്ലാ താലൂക്കുകളിലും24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. നമ്പറുകൾ: കലക്ടറേറ്റ്: 0477 2238630, 1077 (ടോൾ ഫ്രീ). താലൂക്ക്: ചേർത്തല- 0478 2813103. അമ്പലപ്പുഴ- 0477 2253771. കുട്ടനാട്-0477 2702221. കാർത്തികപ്പള്ളി- 0479 2412797. മാവേലിക്കര-0479 2302216. ചെങ്ങന്നൂർ- 0479 2452334.
ആലപ്പുഴ കലക്ടറേറ്റിലും ജില്ലയിലെ എല്ലാ താലൂക്കുകളിലും24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. നമ്പറുകൾ: കലക്ടറേറ്റ്: 0477 2238630, 1077 (ടോൾ ഫ്രീ). താലൂക്ക്: ചേർത്തല- 0478 2813103. അമ്പലപ്പുഴ- 0477 2253771. കുട്ടനാട്-0477 2702221. കാർത്തികപ്പള്ളി- 0479 2412797. മാവേലിക്കര-0479 2302216. ചെങ്ങന്നൂർ- 0479 2452334.
തിരുവനന്തപുരത്ത് മഴ തുടരുന്നു, കോഴിക്കോട്ടും കൊടുങ്ങല്ലൂരിലും കടൽക്ഷോഭം
തിരുവനന്തപുരം ജില്ലയിൽ ഉച്ചക്ക് ആരംഭിച്ച മഴ രാത്രിയിലും തുടരുകയാണ്. തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമാണ് .പൊഴിയൂർ, പൂവാർ മേഖലയിൽ 15 വീടുകൾ തകർന്നു .താമസക്കാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജില്ലയിൽ നാളത്തെ കോവിഡ് വാക്‌സിനേഷൻ റദ്ദാക്കിയതായി കലക്ടർ അറിയിച്ചു.
കോഴികോട് കസബ വില്ലേജിലെ തോപ്പയിൽ ബീച്ചിൽ ഇന്ന് രാവിലെ മുതലുള്ള കടൽ ക്ഷോഭത്തിൽ ഇരുപത്തി അഞ്ചോളം വീടുകളിൽ വെള്ളം കയറി. ഇവരെ മാറ്റിപ്പാർപ്പിക്കാൻ തോപ്പയിൽ എൽ.പി.സ്കൂൾ, മദ്രസ്സ ഹാൾ എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കി.
തൃശൂർ കൊടുങ്ങല്ലൂർ താലൂക്കിൽ അഴീക്കോട് എറിയാട് കീഴ വെമ്പല്ലൂർ എടവിലങ്ങ് എന്നീ വില്ലേജുകളിൽ കടൽക്ഷോഭമുണ്ടായി. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മഴ ശക്തിപ്രാപിച്ചതിനെത്തുടർന്ന് ആലപ്പുഴ കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. കുട്ടനാട് ഭാഗത്തെ ജലനിരപ്പ് നിശ്ചിത പരിധിയിൽ കൂടുതൽ ഉയർന്നാൽ ഉടൻ വെള്ളം ഇറക്കിവിടാനുള്ള ക്രമീകരണമാണ് നടത്തുന്നത്. കൂടാതെ ഇറിഗേഷൻ വകുപ്പിന്‌റെ നേതത്വത്തിൽ തണ്ണീർമുക്കം ബണ്ട് തുറന്നുതുടങ്ങി. ഇവിടത്തെ 90 ഷട്ടറുകളിൽ 30 എണ്ണം ഉയർത്തിയിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !