ഡൽഹിയിൽ പ്രധാനമന്ത്രിയുടെ പുതിയ വസതിയുൾപ്പെട്ട സെൻട്രൽ വിസ്ത നിർമാണത്തിന്റെ ചിത്രങ്ങൾ പകർത്തുന്നത് വിലക്കി. രാജ്പഥിലാണ് ചിത്രങ്ങൾ പകർത്തുന്നത് വിലക്കി ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, പ്രധാനമന്ത്രിയുടെ പുതിയ വസതിയുൾപ്പെടുന്ന സെൻട്രൽ വിസ്ത അവന്യുവിന്റെ നിർമാണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് കേന്ദ്ര സർക്കാർ ദൽഹി ഹൈക്കോടതിയെ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് നാനൂറോളം തൊഴിലാളികൾ എത്തിയത് ഡൽഹിയിൽ കർഫ്യു ഏർപ്പെടുത്തുന്നതിന് മുൻപാണെന്നും ഇവർ മാനദണ്ഡങ്ങൾ പാലിച്ച് നിർമാണ സ്ഥലത്ത് തന്നെയാണ് താമസിക്കുന്നതെന്നും കേന്ദ്രം പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോൾ കോടികൾ ചെലഴിച്ച് സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തേതിരേയും രാഹുൽ വലിയ വിമർശനം ഉയർത്തിയിരുന്നു.
കോവിഡ് വ്യാപനത്തിനിടെ വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയെല്ലാം രാജ്യത്ത് വലിയ ക്ഷാമമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോടികൾ ചെലവഴിച്ച് ഡൽഹിയിൽ പണിയുന്ന സെൻട്രൽ വിസ്ത പദ്ധതിയും മോദിയുടെ ചിത്രങ്ങളും മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നതെന്നും രാഹുൽ പരിഹാസ രൂപേണ വിമർശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം.
'വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. സെൻട്രൽ വിസ്ത പദ്ധതി, മരുന്നുകളുടെ ജിഎസ്ടി, എല്ലായിടത്തുമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ എന്നിവ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്' - രാഹുൽ ട്വീറ്റ് ചെയ്തു.
കോവിഡ് പ്രതിരോധത്തിലെ വീഴ്ചയിലും ഓക്സിജൻ, വാക്സിൻ, മരുന്ന് ക്ഷാമത്തിലും പ്രധാനമന്ത്രിക്കെതിരെ തുടർച്ചയായി രാഹുൽ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യയിലെ കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോൾ കോടികൾ ചെലഴിച്ച് സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തേതിരേയും രാഹുൽ വലിയ വിമർശനം ഉയർത്തിയിരുന്നു.
Notices come up on Rajpath saying no photography or video recordings allowed on Central Vista Avenue project site. pic.twitter.com/jpGlNK1PsU
— TOI Delhi (@TOIDelhi) May 12, 2021
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !