തിരുനാവായ: മഹാമാരിയും മഴക്കെടുതിയും മൂലം പ്രതിസന്ധിയിലായ കപ്പ കർഷകർക്ക് ആശ്വാസം ആവുകയാണ് തിരുനാവായ പഞ്ചായത്ത് പത്തൊമ്പതാം വാർഡിലെ മുസ്ലിം ലീഗ് യൂത്ത് ലീഗ് എംഎസ്എഫ് പ്രവർത്തകർ.
വിലയും, മാർക്കറ്റു മില്ലാതെ ബുദ്ധിമുട്ടിലായ കർഷകരിൽനിന്ന് 2000 കിലോ കപ്പ ശേഖരിച്ച് അഞ്ഞൂറിലധികം കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്ന കപ്പ ചലഞ്ച് ഒരേസമയം ഈ പ്രതിസന്ധി കാലത്ത് കർഷകർക്കും ജനങ്ങൾക്കും ആശ്വാസമായി. പരിപാടി വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ സീനത്ത് ജമാലിൻ്റെ അധ്യക്ഷതയിൽ തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൊട്ടാരത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ ടി മുസ്ഥഫ, വാർഡ് മെമ്പർ പള്ളത്ത് മുസ്ഥഫ കൃഷി ഓഫിസർ ഫർസാന, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കോട്ടയിൽ അലവി തുടങ്ങിയവർ സംബന്ധിച്ചു.
അസീസ് കുത്ത്കല്ല്, സാദിഖ് സി കെ, ജമാൽ വി, ബഷീർ ടി കെ, റഷീദ് എം, അൻവർ പി, തുടങ്ങിയവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !