പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വകുപ്പ് മന്ത്രിയെ കണ്ടു കത്ത് നൽകി.
കോട്ടക്കൽ: കോവിഷീൽഡ് വാക്സിൻ എടുക്കുന്ന പ്രവാസികൾക്ക് സർട്ടിഫിക്കറ്റിൽ വാക്സിൻ നിർമ്മാണ കമ്പനിയുടെ പേരായ 'ഓക്സോഫോർഡ് ആസ്ട്ര സെനക്ക'എന്നത് കൂടി ഉൾപ്പെടുത്തണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നും കോവി ഷീൽഡ് വാക്സിൻ എടുത്ത് പോകുന്ന പ്രവാസികൾക്ക് സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ അധികൃതർ ചില സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാരണത്താലാണ് പ്രവാസികളുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ നിർമ്മാണ കമ്പനിയുടെ പേര് കൂടി ഉൾപ്പെടുത്തണമെന്ന് എം.എൽ.എ മന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !