തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ പൊളിക്കില്ല. തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ സത്യപ്രതിജ്ഞാ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങും.
കൊവിഡ് കാലത്ത് 500 പേരെ ഉൾപ്പെടുത്തി സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെയും ലക്ഷങ്ങൾ മുടക്കി പന്തൽ നിർമ്മിക്കുന്നതിനെതിരെയും സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക വിമർശനമുയർന്നിരുന്നു. പന്തൽ വാക്സിനേഷൻ കേന്ദ്രമാക്കി ഉപയോഗിക്കണമെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ് എസ് ലാൽ കഴിഞ്ഞ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ നിർദ്ദേശം വച്ചിരുന്നു. എത്രനാളത്തേക്കാണ് വാക്സിനേഷൻ കേന്ദ്രമാക്കുക എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !