തിരൂർ: ചെറിയമുണ്ടം പഞ്ചായത്തിലെ വാണിയന്നൂർ ഷെൻ ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ യുവാക്കൾ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താൻ വേറിട്ട വഴിതേടി ശ്രദ്ധേയരായിരിക്കുകയാണ്. പ്രദേശത്തെ കർഷകരിൽ നിന്നും ശേഖരിച്ച രണ്ടായിരം കിലോ കപ്പ ലോക്ക്ഡൗൺ സമയത്ത് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിലെത്തി വിൽപന നടത്തിയാണു കോവിഡ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത്.
കഴിഞ്ഞ വർഷത്തെ സന്നദ്ധ സേവനത്തിനു ജില്ലാ പോലീസിന്റെ അംഗീകാരം ലഭിച്ച യുവജന സംഘടന ഈ വർഷവും വിവിധങ്ങളായ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. വാണിയന്നൂർ പ്രദേശത്ത ഭക്ഷണകിറ്റ് വിതരണം, വീടുകളിലും അങ്ങാടികളിലും വിവിധ സർക്കാർ സ്ഥാപനങ്ങളിലും അണു നശീകരണം, ചെറിയമുണ്ടം പി.എച്ച്.സിയിലേക്ക് 5000 വാക്സിൻ രജിസ്ട്രേഷൻ ചീട്ട് നൽകൽ, ആവശ്യക്കാർക്ക് വീടുകളിലേക്ക് മരുന്നും ഭക്ഷണ സാധനങ്ങളും എത്തിച്ചു നൽകൽ, കോവിഡ് ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ ഇതിനകം പൂർത്തികരിച്ചു കഴിഞ്ഞു.
ധനസമാഹരണത്തിന്റെ ഉദ്ഘാടനം ശേഖരിച്ച കപ്പ ആദ്യ വിൽപ്പന നടത്തി ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം.ഷാഫി നിർവഹിച്ചു. യുവജന പ്രവർത്തകരും ക്ലബ്ബ് ഭാരവാഹികളുമായ എം അൻസാരി, വി ശാഹുൽ, എം യാസിർ, വി നഹാസ് ,ഷഹൽ എന്നിവർ പാക്കിങ്ങിനും കെ പി രിഫായി, സി മുഹമ്മദലി, ഇ ബിഷർ എന്നിവരടങ്ങിയ സംഘം വിതരണത്തിനും നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !