കോവിഡ് കാലത്തെ അതിജീവിക്കാൻ കലയുമായി അധ്യാപക വിദ്യാർത്ഥികൾ

0
കോവിഡ് കാലത്തെ അതിജീവിക്കാൻ കലയുമായി അധ്യാപക വിദ്യാർത്ഥികൾ| Teacher students with art to survive the Kovid era

ഈ വാർത്ത കേൾക്കാം
തിരൂരങ്ങാടി: മനസ്സൊന്ന് തണുക്കട്ടെ , തണുത്തൊന്നലിയട്ടെ എന്ന സന്ദേശം ഉയർത്തി പ്പിടിച്ച് കോവിഡ് കാലത്തെ അതിജീവിക്കാൻ തിരൂരങ്ങാടി എസ്.എസ്.എം.ഒ. ഐ.ടി.ഇ യിലെ വിദ്യാർത്ഥികൾ മെലോണി ഫെസ്റ്റ് എന്ന നാമധേയത്തിൽ കലാ-സർഗ മത്സരങ്ങൾ സംഘടിപ്പിച്ചു. 
മെയ്‌ 10 ന് ഓൺലൈനായി ആരംഭിച്ച മെലോണി ഫെസ്റ്റ് പ്രശസ്ത ഗായകൻ സൽമാൻ വേങ്ങര ഉൽഘാടനം ചെയ്തു. 
ഫെസ്റ്റിന്റെ ഭാഗമായി ചിത്രരചന, കാർട്ടൂൺ രചന, ഹൈക്കു, ട്രോൾ മേക്കിങ്, മെഹന്ദി ഫെസ്റ്റ്, ഫോട്ടോഗ്രഫി, ഗാന നൃത്ത മത്സരങ്ങൾ തുടങ്ങിയ പതിനഞ്ചോളം വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു.  കഴിഞ്ഞ ആറുമാസത്തോളമായി രാജ്യത്ത് കർഷകർ നടത്തുന്ന സമരത്തിന് മെലോണി ഫെസ്റ്റ് ഐക്യദാർഢ്യം അറിയിച്ചു. 
ലക്ഷദ്വീപിലേയും ഫലസ്തീനിലേയും പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിഷയങ്ങൾ ഉൾക്കൊള്ളിക്കാൻ ഫെസ്റ്റിന് സാധിച്ചു. 
സാമൂഹ്യ പ്രതിബദ്ധത കൊണ്ടും വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും മെലോണി ഫെസ്റ്റ് ശ്രദ്ധേയമായി.അഫീഫലി പി.ടി, ജുമാന, ആയിഷ സുറുമി, ഹിബ, റംഷിയ, അജ്ന, ഷിബില, കാവ്യ, ഷഹാന തുടങ്ങിയവർ നേതൃത്വം നൽകി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !