പ്രകൃതി രമണീയവും, സൗഹാർദ്ദ സാഹചര്യത്തിൽ ജീവിതം നയിക്കുന്നതുമായ ലക്ഷദ്വീപ് സമൂഹത്തോട് പുതിയ അഡ്മിനിസ്റ്റേറ്റർ പ്രഫുൽ ഖോട പട്ടേൽ കാണിക്കുന്ന തികഞ്ഞ ഭരണകൂട ഭീകരതയെ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി.പ്രമേയത്തിലുടെ അപലപിച്ചു. ദ്വീപു സമൂഹത്തിൻ്റെ ധാർമിക മൂല്യങ്ങളെ ഇല്ലായ്മ ചെയ്തു കോർപ്പറേറ്റ് വൽക്കരിക്കാൻ കേന്ദ്ര ഗവൺമെൻ്റ് നടത്തുന്ന നീക്കം ജനാധിപത്യ - മനുഷ്യത്വ വിരുദ്ധമാണെന്നും പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
യോഗത്തിൽ പ്രസിഡൻ്റ് ചെമ്മുക്കൻ യാഹു മോൻ അദ്ധ്യക്ഷത വഹിച്ചു. .പി.കെ.അൻവർ നഹ,ആർ.ശുക്കൂർ, കെ.പി.എ.സലാം,സിദ്ധീഖ് കാലൊടി ഒ.ടി.സലാം, ഇ.ആർ.അലി മാസ്റ്റർ, ഷമീം ചെറിയമുണ്ടം, എ.പി.നൗഫൽ, ബദറുദ്ദീൻ തറമ്മൽ, സൈനുദ്ധീൻ പൊന്നാനി, മുജീബ് കോട്ടക്കൽ,ഷക്കീർ പാലത്തിങ്ങൽ,നാസർ കുറമ്പത്തൂർ എന്നിവർ സംബന്ധിച്ചു. പി.വി.നാസർ സ്വാഗതവും, ജൗഹർ മൊറയൂർ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !