കേരളം കേന്ദ്രമാക്കി ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര ബി ജെ പി സർക്കാരിനുമെതിരെ വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. ഇതിന്റെ പിന്നിൽ ലക്ഷദ്വീപിൽ കിണഞ്ഞ് ശ്രമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ജിഹാദി ഗ്രൂപ്പുകളാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരിക്കുന്നത്.
ദ്വീപിനെതിരെ കേരളത്തിലിരുന്ന് കാര്യമറിയാതെ പ്രസ്താവനകൾ ഇറക്കുന്ന കമ്മ്യൂണിസ്റ്റ് - കോൺഗ്രസ് - ലീഗ് നേതാക്കളുടെ സമീപനം ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കുന്ന ദ്വീപ് വാസികളെ ആശങ്കയിലാക്കി മുതലെടുപ്പ് നടത്താനാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
'ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര ബി ജെ പി സർക്കാരിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണ്.
ഇതിന്റെ പിന്നിൽ ലക്ഷദ്വീപിൽ കിണഞ്ഞ് ശ്രമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ജിഹാദി ഗ്രൂപ്പുകളാണ്. കഥയറിയാതെ കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തത് ഒട്ടും ശരിയായില്ല.
പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഗുജറാത്തുകാരനാണ് എന്നാണ് ഇവരുടെ പ്രചരണം, അത് എങ്ങിനെയാണ് കുറ്റമാകുന്നത്?
മുമ്പ് കോൺഗ്രസിന്റെ കാലത്ത് IAS , IPS ഉദ്യോഗസ്ഥരെയായിരുന്നു ഭരണാധികാരികളായി നിയമിച്ചു കൊണ്ടിരുന്നത്. മോദിജി അതിന് ഒരു മാറ്റം വരുത്തി. ബ്യൂറോക്രാറ്റുകൾക്ക് പകരം ബഹുജന നേതാവ്, അതാണ് പ്രഫുൽ പട്ടേൽ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !