കരുവാരകുണ്ട്: ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിഫാമിൽ ബിരിയാണി വിളമ്പി ഒത്തുകൂടൽ. രഹസ്യ വിവരം കിട്ടിയതിനെത്തുടർന്ന് കരുവാരകുണ്ട് പൊലീസ് നടത്തിയ റെയ്ഡിൽ 10ബൈക്കുകൾ, കാർ, 5 മൊബൈൽ ഫോണുകൾ എന്നിവ കസ്റ്റഡിയിലെടുത്തു. ബിരിയാണി പാചകം ചെയ്യാൻ ഉപയോഗിച്ച 3 ചെമ്പുകളും പിടിച്ചെടുത്തു.
ഇന്നലെ വൈകിട്ട് 5ന് ഇരിങ്ങാട്ടിരി ആലത്തൂരിലാണ് ആളുകൾ സംഘടിച്ചു ബിരിയാണി വച്ചത്. മുപ്പതോളം പേർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ഇവരുടെ ബൈക്കുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ഇൻസ്പെക്ടർ പി.അനിൽകുമാർ, എസ്ഐ എം.കെ. നാസർ, സിപിഒ കെ.എസ്.ഉല്ലാസ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !