ജനവിധി അംഗീകരിക്കുന്നു. അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ഈ പരാജയം കരുതിയതല്ല. ജനവിധി ആദരവോടെ മാനിക്കുന്നു. കൂട്ടായ ചർച്ചകളിലൂടെ യു ഡി എഫ് മുന്നോട്ട് പോകും. ഇടതുപക്ഷത്തിന്റെ അഴിമതി ഈ വിജയം കൊണ്ട് ഇല്ലാതായി എന്ന് കരുതേണ്ടയെന്നും ചെന്നിത്തല പറഞ്ഞു.
വിജയിച്ച വന്ന എല്ലാ ജനപ്രതിനിധകൾക്കും ആശംസ നേരുന്നു. ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്‌തുതയായിരുന്നു. സർക്കാർ അവയൊക്കെ തിരുത്തിയിട്ടുണ്ട്. തലസ്ഥാനത്തും തൃശൂരിലും ആലപ്പുഴയിലുമൊക്കെ തിരിച്ചടി ഉണ്ടായിട്ടുണ്ട്. വിശദമായി പരിശോധിക്കാതെ അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്‌ക്കുന്ന കാര്യം കൂട്ടായി ആലോചിച്ച് തീരുമാനിക്കും. കോൺഗ്രസ് നിരവധി വിജയങ്ങളും പരാജയങ്ങളും കണ്ടിട്ടുണ്ട്. ഇതൊക്കെ താത്ക്കാലിക തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !