ആതവനാട്: ലക്ഷദ്വീപിൽനടക്കുന്ന കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉയരുന്ന ഈ അവസരത്തിൽ ആതവനാട് പഞ്ചായത്ത് ഭരണസമിതിയും ലക്ഷദ്വീപ് സമൂഹത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് പ്രമേയം പാസാക്കി.
ലക്ഷദ്വീപിലെ ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്ന രൂപത്തിലുള്ള ഗുണ്ടാ ആക്ട് പോലെയുള്ള കരിനിയമങ്ങളും ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേലിനെ കേന്ദ്രസർക്കാർ തിരിച്ചു വിളിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തിന്റെ പലഭാഗങ്ങളിലുംപ്രതിഷേധങ്ങൾ ഉയർന്ന ഈ അവസരത്തിൽ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ പ്രമേയമായി ലക്ഷദ്വീപിനെ വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു.
ആതവനാട് പഞ്ചായത്ത് ഭരണ സമിതിക്ക് വേണ്ടി ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പതിനഞ്ചാം വാർഡ് മെമ്പർ അത്തിക്കാട്ടിൽ ശിഹാബ് പ്രമേയം അവതരിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !