മലപ്പുറം : ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതി സംബന്ധിച്ച് കോടതി വിധി ആശങ്കാജനകമാണെന്നും ഇതിന്റെ പശ്ചാത്തലത്തിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള വിഭാഗീയതക്ക് കാരണമാകുന്ന വർഗീയ ധ്രുവീകരണം ചെറുക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സി.കെ. അസൈനാർ സഖാഫി അഭ്യർത്ഥിച്ചു.
എസ്.വൈ.എസ് പാഠശാലയുടെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം . ആദർശ പഠനം, സംഘടനാ ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി യൂണിറ്റുകളിൽ നടക്കുന്ന സമഗ്ര പരിശീലന പദ്ധതിയാണ് പാഠശാല. ജൂൺ 15 നകം ജില്ലയിലെ 636 യൂണിറ്റുകളിലും പാഠശാല ഓൺലൈനായി നടക്കും.
മഞ്ചേരി സോണിലെ വെസ്റ്റ് പാപ്പിനിപ്പാറ യൂണിറ്റിൽ നടന്ന ജില്ലാ തല പരിപാടിയിൽ ശിഹാബുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. എസ്.വൈ. എസ് ജില്ലാ സെക്രട്ടറി സയ്യിദ് മുർതള ശിഹാബ് സഖാഫി വിഷയാവതരണം നടത്തി. യു.ടി.ശമീർ പുല്ലൂർ, സുലൈമാൻ സഅദി, കെ.ടി.അബ്ദുൽ ലത്വീഫ്, ഷംസുദ്ദീൻ.പി തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !