![]() |
പ്രതീകാത്മക ചിത്രം |
വളാഞ്ചേരി: ഓൺലൈൻ പ്രവേശനോത്സവത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമിട്ട് വളാഞ്ചേരി ഹയർ സെക്കൻറി സ്കൂൾ. പഠനത്തിലും, പൊതു വിജ്ഞാനത്തിലും മികച്ച കുട്ടികൾക്കുള്ള സ്കോളർഷിപ്പ്, കമ്പ്യൂട്ടർ മേഖലയിൽ പ്രാവിണ്യ കുട്ടികളെ വാർത്തെടുക്കുന്നതിനായി സ്കൂൾ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ വിഎച്ച്എസ് ടെക് ഓൺലെെൻ പഠന പരിശീലന പദ്ധതി, മികച്ച കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൻ്റെ ഭാഗമായി ജനറൽ ഫിറ്റ്നസ്സ് ഓൺലൈൻ ട്രെയിനിങ് ക്യാമ്പ് എന്നീ പദ്ധതികളാണ് ആരംഭിച്ചത്.
സ്കൂൾ പ്രവേശനോത്സവം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ അധ്യക്ഷത വഹിച്ചു. നഗരസ സഭ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി വിഎച്ച്എസ് ടെക് ഓൺലെെൻ പഠന പരിശീലന പദ്ധതിയുടെ പ്രഖ്യാപനം നടത്തി. വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ ജനറൽ ഫിറ്റ്നസ്സ് ഓൺലൈൻ ട്രെയിനിങ് ക്യാമ്പ് ,സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ സ്കോളർഷിപ്പിൻ്റെയും പ്രഖ്യാപനം നടത്തി. വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.എം. ഷമീർ, സിനി ആർട്ടിസ്റ്റ് അനീഷ് ജി. മേനോൻ, , ഒ.എസ്.എ സെക്രട്ടറി ഡോ.എൻ. മുഹമ്മദലി ,ട്രഷറർ വെസ്‌റ്റേൺ പ്രഭാകരൻ, നിവേദിത നാരായണൻ, പ്രിൻസിപ്പൽ എം.പി. ഫാത്തിമ കുട്ടി, വിവിധ സ്കൂളിലെ പ്രധാന അധ്യാപകർ എന്നിവർ സംസാരിച്ചു.പ്രധാനധ്യാപിക ടി.വി. ഷീല സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !