തിരുവനന്തപുരം: പതിനഞ്ചാം കേരളാ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. പ്രതിപക്ഷത്ത് നിന്നും മത്സരിക്കാത്തതിനാൽ സ്‌പീക്കർ എം ബി രാജേഷ് പ്രഖ്യാപനം നടത്തുകയായിരുന്നു.
സിപിഐ നേതാവായ ചിറ്റയം ഗോപകുമാർ അടൂരിൽ നിന്നാണ് നിയമസഭാംഗമായത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ അദ്ദേഹം തുടർച്ചയായ മൂന്നാം തവണയാണ് നിയമസഭയിലെത്തുന്നത്.
അടൂരിൽ നിന്ന് 2011ലാണ് ചിറ്റയം ഗോപകുമാർ ആദ്യമായി നിയമസഭയിൽ എത്തിയത്. പന്തളം സുധാകരനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്ത അദ്ദേഹം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. 2819 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണത്തെ വിജയം.
നിലവിലെ നിയമസഭയിൽ ഇടതുപക്ഷത്തിന് 99 അംഗങ്ങളും പ്രതിപക്ഷത്തിന് 41 അംഗങ്ങളുമാണുള്ളത്. അംഗബലത്തിൽ ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാലാണ് യുഡിഎഫ് സ്ഥാനാർഥിയെ മത്സരരംഗത്ത് നിന്നും പിന്മാറിയത്.
സ്‌പീക്കർ തെരഞ്ഞെടുപ്പിൽ 136 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയപ്പോൾ 96 വോട്ടുകൾ രാജേഷിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി പി സി വിഷ്‌ണുനാഥിന് 40 വോട്ടുകളാണ് ലഭിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മന്ത്രി അബ്‌ദുറഹിമാൻ, കോവളം എംഎൽഎ എം വിൻസൻ്റ്, നെന്മാറഎംഎൽഎ കെ ബാബു എന്നിവരാണ് വോട്ടെടുപ്പിൽ പങ്കെടുക്കാൻ എത്താതിരുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !