കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കോടികളുടെ സ്വർണ വേട്ട. രണ്ട് പേരിൽ നിന്നായി എയർ ഇന്റലിജൻസ് യൂണിറ്റ് 2.932 കിലോഗ്രാം തൂക്കമുള്ള സ്വർണം പിടികൂടി. ഷാർജയിൽ നിന്ന് ജി 9 454 ഫ്ലൈറ്റിൽ എത്തിയ കോഴിക്കോട് സ്വദേശിയായ 38 കാരൻ ആണ് പിടിയിൽ ആയവരിൽ ഒരാൾ.
പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് കണങ്കാലിൽ സോക്‌സിനടിയിൽ ഒളിപ്പിച്ചാണ് സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ചത്. മിശ്രിതത്തിൽ നിന്ന് 1681 ഗ്രാം സ്വർണം ആണ് വേർതിരിച്ചെടുത്തത്. എറണാകുളം സ്വദേശിയായ 30 കാരൻ കബോഡ് പെട്ടിയിൽ ഒളിപ്പിച്ച് ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. മിശ്രിത രൂപത്തിൽ 1251 ഗ്രാം സ്വർണ്ണം ആണ് ഇയാള് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന്റെ മൊത്തം വിപണി മൂല്യം 1.65 കോടി രൂപയാണ്.
വാഗേഷ് കുമാർ സിംഗ് ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ സൂപ്രണ്ടുമാർ ആയ മനോജ് കെ.പി, ഗഗന്ദീപ് രാജ്, ഉമാദേവി എം, സൗരഭ് കുമാർ ഇൻസ്പെക്ടർമാരായ സുമിത് നെഹ്‌റ, അഭിലാഷ് ടി.എസ്, ഹെഡ് ഹവിൽദാറുമാരായ മാത്യു കെ.സി., മനോഹരൻ പി. എന്നിവർ അടങ്ങുന്ന സംഘം ആണ് സ്വർണം പിടിച്ചെടുത്തത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !