പെരിന്തല്‍മണ്ണ ഏലംകുളം കൊലപാതകത്തില്‍ പൊലീസിനെതിരെ വനിതാ കമ്മീഷന്‍. പ്രണയാഭ്യര്‍ഥന നടത്തി തുടര്‍ച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതില്‍ ഒതുക്കരുത്. ഇതു സംബന്ധിച്ച് നേരത്തേ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ വനിതാ കമ്മിഷന്‍ ഗൗരവത്തോടെ കാണുന്നു. പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.
പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനില്‍ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍, പ്രതികളെ കേവലം താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എം.സി.ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതി വിനീഷിനെ നേരത്തെ പൊലീസ് താക്കീത് ചെയ്തികരുന്നുവെന്ന് വ്യക്തമായിരുന്നു. വളരെ ആസൂത്രിതമായാണ് പ്രതി കൊലപാതം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. മരിച്ച ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്റെ കട ഇന്നലെ രാത്രി കത്തി നശിച്ചിരുന്നു. ഇതിനു പിന്നിലും വിനീഷ് തന്നെയാണ് പൊലീസ് നിഗമനം. കട കത്തി നശിച്ചതിനാല്‍ ബാലചന്ദ്രന്‍ ഇന്ന് രാവിലെയും അവിടെ തന്നെയായിരിക്കുമെന്ന് പ്രതി കണക്കു കൂട്ടി. ഇതുറപ്പാക്കിയ ശേഷമാണ് പ്രതി ഇന്ന് രാവിലെ ദൃശ്യയെ കൊലപ്പെടുത്താന്‍ വീടിനുള്ളില്‍ കയറിയത്.
പെണ്‍കുട്ടികളുടെ അമ്മ ശുചിമുറിയിലായതു കൊണ്ട് ഈ സംഭവങ്ങള്‍ അറിഞ്ഞിരുന്നില്ല. സംഭവമമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ പ്രതി രക്ഷപ്പെടുകയും തൊട്ടടുത്ത ബസ് സ്‌റ്റോപ്പില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറി പോവുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ഓട്ടോ ഡ്രൈവറെ വിളിച്ച് വിവരമറിയിച്ചു. അവസരോചിതമായി ഇടപെട്ട ഓട്ടോഡ്രൈവര്‍ വിനീഷിനെ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചെന്നും അതിന്റെ വൈരാഗ്യത്തിലാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !