പ്രവേശന വിലക്ക് നീക്കി കുവൈത്ത്; വാക്‌സിന്‍ എടുത്തവര്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനം

0
പ്രവേശന വിലക്ക് നീക്കി കുവൈത്ത്; വാക്‌സിന്‍ എടുത്തവര്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനം

കോവിഡ് സാഹചര്യത്തേ തുടർന്ന് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് കുവൈത്ത് നീക്കുന്നു. വാക്സിൻ സ്വീകരിച്ച കുവൈത്ത് താമസ വിസയുള്ള വിദേശികൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ രാജ്യത്തേക്ക് പ്രവേശനാനുമതിയുണ്ട്. ഫൈസർ, ആസ്ട്രസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്സിനുകൾ. ഈ വാക്സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യക്കാർക്ക് കഴിഞ്ഞ ഒന്നര വർഷമായി ഏർപ്പെടുത്തിയിരിക്കുന്ന വിലക്കാണ് കുവൈത്ത് മന്ത്രിസഭ നീക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക് നിയന്ത്രണങ്ങളോടെ നീക്കുകയാണന്ന് മന്ത്രിസഭ അറിയിച്ചു. കുവൈത്ത് അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്കാണ് ഉപാധികളോടെ രാജ്യത്തേക്ക് വരാൻ അനുമതിയുള്ളത്.

ഇന്ത്യയിൽ വിതരണം ചെയ്യുന്ന ആസ്ട്രാസെനക വാക്സിന് കുവൈത്ത് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ നൽകുന്ന കൊവാക്സിന് കുവൈത്ത് അംഗീകാരം നൽകിയിട്ടില്ല. തീരുമാനം പതിനായിരക്കണക്കിന് പ്രവാസികൾക്ക് ഗുണകരമായേക്കുമെന്നാണ് വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !