പുത്തനത്താണി: കോവിഡ് പ്രതിസന്ധി മൂലം പ്രയാസമനുഭവിക്കുന്ന ഈ സാഹചര്യത്തിൽ ചക്ക ചലഞ്ചുമായി ഡി.വൈ.എഫ്.ഐ. പ്രാദേശിക യൂണിറ്റുകൾ. കുട്ടികളത്താണി, ചേരുലാൽ യൂണിറ്റുകൾ സംയുക്ത മായാണ് ചക്ക ചലഞ്ചിന് തുടക്കം കുറിച്ചത്.
നാട്ടിൻ പുറങ്ങളിൽ നിന്ന് ശേഖരിച്ച രണ്ട് ലോഡ് ചക്കകൾ താനൂർ ഉണ്ണിയാൽ പ്രദേശങ്ങളിൽ വിതരണം ചെയ്തു. ഈ മഹാമാരിയുടെ സമയത്ത് പ്രയസമനുഭവിക്കുന്ന നാട്ടുകാർക്ക് ചക്ക ചലഞ്ച് വലിയ ആശ്വാസമായി.
കുറുമ്പത്തൂർ മേഖല ജോയിൻ്റ് സെക്രട്ടറി ഹബീബ് മുതുവട്ടിൽ, നദീർ, ഇ.എൻ. യാസിർ കുട്ടികളത്താണി, മുസ്തഫ, അനസ്, ബുഖാരി, ഫൈസൽ, ശുഹൈബ്, റബിഹ്, ഷംനസ്, സുഹൈൽ എന്നിവർ നേൃത്വംനൽകി.
| പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !