ന്യൂഡൽഹി: ഇന്ധന വിലവർധനയിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് നീതി ആയോഗ്. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്നും നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു. സാമ്പത്തിക രംഗത്ത് 2022-ൽ 10-10.5 ശതമാനം വളർച്ചയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു ശേഷം തുടർച്ചയായി 20 ദിവസമാണ് എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടിയത്. മുംബൈയിലും ഭോപ്പാലിലും ഒരു ലിറ്റർ പെട്രോളിന്റെ വില നൂറു രൂപ കടക്കുകയും ചെയ്തു. വിലക്കയറ്റം പിടിച്ചുനിർത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് സർക്കാർ ഇടപെടൽ വേണമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ ആവശ്യപ്പെട്ടത്.
എണ്ണവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്കാണ്. സർക്കാരിന് ഇക്കാര്യത്തിൽ കാര്യമായ പങ്കില്ല. എന്നാൽ നയപരമായ നിർദേശങ്ങൾ എണ്ണക്കമ്പനികൾക്ക് സർക്കാർ നൽകാറുമുണ്ട്. സന്തുലിതമായ തീരുമാനമാണ് വേണ്ടത്. സർക്കാരിന്റെ ഭാഗത്തുനിന്ന് അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതിനിടെ കോവിഡ് രണ്ടാം തരംഗം ധനക്കമ്മിയെ കാര്യമായി ബാധിക്കില്ലെന്ന് രാജീവ് കുമാർ വ്യക്തമാക്കി. മഹാമാരി കണക്കിലെടുത്ത് കൂടുതൽ പൊതു നിക്ഷേപം ഉണ്ടായിട്ടുണ്ട്. വാക്സിൻ പൂർണമായും നൽകിക്കഴിഞ്ഞാൽ ഭയംവിട്ട് ജനങ്ങൾ പുറത്തിറങ്ങും. അങ്ങനെയായാൽ ഉൽപാദന-കയറ്റുമതി മേഖലയിൽ പുരോഗതി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !