എടയൂർ: പരിസ്ഥിതി ദിനത്തിൽ മൂന്നാക്കൽ നന്മ ചാരിറ്റി പ്രവർത്തകർ വ്യക്ഷതൈകൾ വീടുകളിലെത്തിച്ചും ,വീടുകളിൽ തൈകൾ നട്ടുപിടിപ്പിച്ചും മാതൃകാ പ്രവർത്തനം നടത്തി.പ്രദേശത്തെ അൻപതോളം വീടുകളിലാണ് വിവിധ ഇനങ്ങളിലുള്ള വ്യക്ഷതൈകൾ മൂന്നാക്കൽ നന്മ ചാരിറ്റി പ്രവർത്തകർ വിതരണം ചെയ്തത്. വിതരണോദ്ഘാടനം കോയ അത്താണിക്കൽ, ബാബു എടയൂർ എന്നിവർ നിർവ്വഹിച്ചു.മൂന്നാക്കൽ നന്മ ചാരിറ്റി പ്രസിഡണ്ട് ജിയാദ്.ടി.ടി സെക്രട്ടറി ഷെഫീഖ്. പി ട്രഷറർ സുഹൈൽ .എ, കമ്മറ്റിയംഗങ്ങളായ മുഫീദ്, നബീൽ, ശുഹൈബ് ടി.കെ, ഫാസിൽ എം.കെ, അൻസാർ ടി.കെ,ഷംസീർ എം.കെ, അസറു ടി.കെ, അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.സന്നദ്ധ പ്രവർത്തനത്തിൻ്റെ ഭാഗമായി പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !