വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പലിശരഹിത വായ്പ

0
വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പലിശരഹിത വായ്പ | Interest free loan for students to buy mobile phones

തിരുവനന്തപുരം
: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആരംഭിച്ച്‌ ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സഹകരണസംഘങ്ങളും ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി. വിദ്യാ തരംഗിണി എന്ന പേരിലുള്ള പദ്ധതി അനുസരിച്ച്‌ ജൂലൈ 31 വരെ പലിശരഹിത വായ്പയ്ക്കായി അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ 10,000 രൂപ വായ്പ നല്‍കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഓണ്‍ലൈന്‍ ക്ലാസുകളാണ് നടന്നുവരുന്നത്. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഡിജിറ്റല്‍ പഠനം സാധ്യമാകാത്ത നിരവധി കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്.
സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളുമാണ് ഈ പദ്ധതിക്ക് വേണ്ടി വായ്പ നല്‍കുന്നത്. ഇത് സംബന്ധിച്ച്‌ ഉത്തരവ് സഹകരണ വകുപ്പ് പുറപ്പെടുവിച്ചു എന്നാണ് റിപ്പോര്‍ട്ട് .ഒരു വിദ്യാര്‍ഥിക്ക് മൊബൈല്‍ വാങ്ങാന്‍ 10,000 രൂപ വായ്പ നല്‍കും. ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നല്‍കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. നാളെ മുതല്‍ ജൂലൈ 31 വരെ വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്‍കും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !