സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടി

0
സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടി | The lockdown in the state has been extended again

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണു തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങൾ 16 വരെ തുടരും.

എന്നാൽ ആഴ്ചയിൽ ഒരു ദിവസം അധിക ഇളവുകൾ അനുവദിച്ചേക്കും. ഇളവുള്ള ദിവസം കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുവദിച്ചേക്കും. മറ്റ് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം.

സംസ്ഥാനത്ത് കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലേക്ക് താഴ്ന്ന ശേഷം മാത്രം ലോക്ക്ഡൗൺ പിൻവലിക്കാം എന്നാണ് സർക്കാരിന് വിദഗ്ധോപദേശം ലഭിച്ചതെന്നാണ് റിപ്പോർട്ട്. നിലവിൽ 15 ശതമാനമാണ് കഴിഞ്ഞ ദിവസങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ലഭിച്ചത്.

മേയ് എട്ട് മുതൽ മേയ് 16 വരെയായിരുന്നു സംസ്ഥാനത്ത് ഇത്തവണ ആദ്യം ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. പിന്നീട് ഇത് ഒരാഴ്ച കൂടി നീട്ടി മേയ് 23 വരെയാക്കി. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ലോക്ക്ഡൗൺ നീട്ടിയത്

പിന്നീട് മേയ് 30 വരെയും തുടർന്ന് ജൂണിലേക്കും ലോക്ക്ഡൗൺ നീട്ടുകയും ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !