രാജ്യത്തെ 18 വയസിനു മുകളിലുള്ള എല്ലാ ജനങ്ങൾക്കും ജൂൺ 21 മുതൽ സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി. കേന്ദ്രം വാക്സിൻ നേരിട്ടു വാങ്ങി സംസ്ഥാങ്ങൾക്ക് നൽകും. നേരത്തെ സംസ്ഥാനങ്ങൾക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അതിലെ ബുദ്ധിമുട്ട് മനസിലായത് കൊണ്ടാണ് വാക്സിൻ നയത്തിൽ മാറ്റം വരുത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വാക്സിൻ കമ്പനികളിൽ നിന്ന് 75 ശതമാനം വാക്സിനാണ് കേന്ദ്രം വാങ്ങി സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകുക. 25 ശതമാനം വാക്സിനുകൾ സ്വകാര്യ കമ്പനികൾക്ക് വാങ്ങാം. നേരത്തെ സംസ്ഥാനങ്ങൾക്ക് വാങ്ങാം എന്ന് കേന്ദ്രം പറഞ്ഞിരുന്ന 25 ശതമാനം വാക്സിൻ കൂടി ചേർത്താണ് 75 ശതമാനം വാക്സിൻ കേന്ദ്രം വാങ്ങി നൽകുക.
കഴിഞ്ഞ 100 വർഷത്തിനിടെ കാണാത്ത മഹാമാരിയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരുപാട് ആളുകൾക്ക് അവരുടെ പ്രിയപെട്ടവരെ നഷ്ടമായി. കോവിഡിനെതിരായ പോരാട്ടം തുടരും. രാജ്യം ഒറ്റകെട്ടായി കോവിഡിനെ നേരിടുന്നു. ആത്മവിശ്വാസം കൈവിടരുത്. ഐസിയു വെന്റിലേറ്ററുകൾ ഉൾപ്പടെ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ വിപുലീകരിച്ചു. പ്രതീക്ഷിക്കാത്ത രീതിയിൽ ഏപ്രിൽ മേയ് മാസങ്ങളിൽ ഓക്സിജൻ ആവശ്യകത ഉണ്ടായി. ഓക്സിജൻ എത്തിക്കൻ നടപടിയുണ്ടായി. ഉത്പാദനം പത്തിരട്ടി വർധിപ്പിച്ചു. പ്രധാനമന്ത്രി പറഞ്ഞു.
കോവിഡിനെ നേരിടാൻ ഏറ്റവും പ്രധാനം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക എന്നതാണ് . വാക്സിനാണ് കോവിഡിന് എതിരെയുള്ള ഏറ്റവും വലിയ സുരക്ഷാ കവചം. എന്നാൽ ലോകത്ത് വാക്സിൻ നിർമിക്കുന്ന കമ്പനികൾ കുറവാണ്. ലോകത്ത് എല്ലായിടത്തും വാക്സിൻ ആവശ്യമാണ്. ഇന്ത്യ വാക്സിൻ നിർമിച്ചിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? രണ്ടു ‘മെയ്ഡ് ഇൻ ഇന്ത്യ’ വാക്സിനുകൾ ഉണ്ടാക്കി. കഴിയുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം വാക്സിൻ എത്തിച്ചു. എല്ലാ വാക്സിൻ കമ്പനികൾക്കും പിന്തുണ നൽകുന്നു. വരും വർഷങ്ങളിൽ വാക്സിൻ ഉത്പാദനം കൂട്ടണം.
ഏഴ് കമ്പനികൾ വാക്സിൻ നൽകുന്നു. മൂന്ന് പുതിയ വാക്സിനുകളുടെ ട്രയലുകൾ നടക്കുന്നു. കുട്ടികൾക്ക് നൽകാനുള്ള രണ്ടു വാക്‌സിനുകളുടെയും ട്രയലുകൾ നടക്കുന്നു. 23 കോടി ഡോസ് വാക്സിൻ ഇതുവരെ നൽകി. നേസൽ വാക്സിനുള്ള ഗവേഷണം നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അഭിസംബോധനയിൽ പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !