അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പരിശോധിക്കും
കോവിഡ് 19 വ്യാപനം തടയുന്നതിനായി മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കിയെങ്കിലും നിലവില്‍ തുടരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇളവുകളോടെയുള്ള നിയന്ത്രണങ്ങളാണ് ജില്ലയില്‍ തുടരുന്നത്. രോഗവ്യാപനം തടയുന്നതിനൊപ്പം നിയന്ത്രണങ്ങള്‍ ജനജീവിതത്തെ ബാധിക്കാത്ത രീതിയിലുള്ള ക്രമീകരണങ്ങളാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് അനുവദിച്ച ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു. വിവിധ കണ്ടെയിന്‍മെന്റ് പ്രദേശങ്ങളില്‍ ഇളവുകള്‍ ബാധകമല്ല.
പ്രതിരോധം, കേന്ദ്ര സായുധ സേനാ വിഭാഗങ്ങള്‍, ട്രഷറി, പെട്രോളിയം - സി.എന്‍.ജി, എല്‍.പി.ജി, പി.എന്‍.ജി എന്നിവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദന വിതരണ സംവിധാനങ്ങള്‍, പോസ്റ്റ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വകുപ്പ് സ്ഥാപനങ്ങള്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, മുന്നറിയിപ്പ് നല്‍കുന്ന സ്ഥാപനങ്ങള്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍, ദൂരദര്‍ശന്‍ കേന്ദ്രം, ആകാശവാണി, കേന്ദ്ര ജലവിഭവ കമ്മീഷന്‍, നാഷണല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രൊജക്ട് (എം.പി.സി.എസ്, ഇ.ഡബ്ല്യു.ഡി.എസ്), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വെ, പെട്രോനെറ്റ്/എല്‍.എന്‍.ജി വിതരണം, വിസ കോണ്‍സുലര്‍ സര്‍വ്വീസ്/ ഏജന്‍സികള്‍, റീജനല്‍ പാസ്‌പോര്‍ട്ട് ഓഫീസുകള്‍, കസ്റ്റംസ് സര്‍വ്വീസ്, ഇ.എസ്.ഐ സര്‍വ്വീസുകള്‍ എന്നിവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല. ഇതൊഴികെയുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും, കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങളും കോര്‍പ്പറേഷനുകളും ലോക്ക് ഡൗണ്‍ കഴിയും വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല.
സംസ്ഥാന സര്‍ക്കാറിനു കീഴില്‍ വരുന്ന ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശ സ്വയംഭരണം, ഭക്ഷ്യ പൊതുവിതരണം, വ്യവസായം, തൊഴില്‍, മൃഗശാല, കേരള ഐ.ടി. മിഷന്‍, ജലസേചനം, സാമൂഹ്യനീതി, മൃഗസംരക്ഷണം, പ്രിന്റിംഗ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, പോലീസ്, എക്‌സൈസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫെന്‍സ്, അഗ്നി രക്ഷാ സേന, ദുരന്തനിവാരണം, വനം, ജയില്‍, ജില്ലാ കളക്ടറേറ്റ്, ട്രഷറി, വൈദ്യുതി, ജലവകുപ്പ്, ശുചീകരണം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ്, ഗതാഗത വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, മാതൃ ശിശു വകുപ്പ്, ക്ഷീര വികസന വകുപ്പ്, നോര്‍ക്ക എന്നീ വിഭാഗങ്ങള്‍ക്കും മുഴുവന്‍ ദിവസവും പ്രവര്‍ത്തനാനുമതിയുണ്ട്. മറ്റ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും, സര്‍ക്കാരിന് കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങളും, കോര്‍പ്പറേഷനുകളും ലോക്ക് ഡൗണ്‍ കഴിയും വരെ തുറന്നു പ്രവര്‍ത്തിക്കരുത്.
പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളില്‍ കോവിഡ് മാനേജ്‌മെന്റ് ജോലികളില്‍ നേരിട്ട് ഇടപെടാത്ത സ്ഥാപനങ്ങള്‍ ജോലിക്കാരെ പരമാവധി കുറച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. നിയമസഭാ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി എല്ലാ വകുപ്പുകളിലെയും ഏറ്റവും കുറഞ്ഞ ജീവനക്കാര്‍ ജോലിക്ക് ഹാജരാകേണ്ടതാണ്. പരീക്ഷ സംബന്ധമായ ജോലികളില്‍ ഏര്‍പ്പെട്ടിട്ടുളളവരും ജോലിക്ക് ഹാജരാകണം. കേന്ദ്ര- സംസ്ഥാന വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ മുതലായ എല്ലാ സ്ഥാപനങ്ങളിലേയും പകുതി ജീവനക്കാര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജൂണ്‍ ഏഴ് മുതല്‍ ജോലിക്ക് ഹാജരാകണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
സര്‍ക്കാര്‍/സ്വകാര്യ മേഖലയിലുള്ള ആശുപത്രികളും അതിനോടനുബന്ധിച്ച മെഡിക്കല്‍ സ്ഥാപനങ്ങളും (നിര്‍മ്മാണ വിതരണ യൂണിറ്റുകളും ഉള്‍പ്പെടെ) മെഡിക്കല്‍ ഉപകരണ കടകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്‌സിംങ് ഹോമുകള്‍, ആംബുലന്‍സ് സര്‍വ്വിസുകള്‍ എന്നിവ പ്രവര്‍ത്തിക്കാം. ആരോഗ്യ വകുപ്പ് ജീവനക്കാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്ക് ജോലി ആവശ്യത്തിനുള്ള യാത്ര അനുവദിക്കും. ആശുപത്രി അനുബന്ധ ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനും ജീവനക്കാരുടെ യാത്രകള്‍ക്കും യാതൊരു തടസ്സവുമില്ലെന്ന് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.
കൃഷി, പച്ചക്കറി, മത്സ്യം, പ്ലാന്റേഷന്‍, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടുള്ള അത്യാവശ്യ യാത്രകള്‍ അനുവദിക്കും. അതിവേഗം നശിച്ചു പോകുന്ന കാര്‍ഷിക സാധനങ്ങളുടെ സംഭരണം, വിതരണം എന്നിവയും അനുവദിക്കുന്നതാണ്.
Read Also:
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !