ലോക്ക്ഡൗൺ: മലപ്പുറം ജില്ലയിൽ തുറന്ന് പ്രവർത്തിക്കാവുന്ന വാണിജ്യ സ്വകാര്യ സ്ഥാപനങ്ങൾ ഏതൊക്കെ എന്ന് പരിശോധിക്കാം

0
Lockdown: Here are some of the commercial and private companies that can continue to operate in Malappuram district


• ഭക്ഷ്യ വസ്തുകള്‍ വില്‍ക്കുന്ന കടകള്‍ (റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പഴം പച്ചക്കറി കടകള്‍, പാലുത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, മത്സ്യ മാംസ വില്‍ക്കുന്ന കടകള്‍, മൃഗങ്ങളുടെ തീറ്റ, വളര്‍ത്തു പക്ഷികളുടെ തീറ്റ എന്നിവ വില്‍പ്പന നടത്തുന്ന കടകള്‍, ബേക്കറികള്‍. ഇത്തരം കടകള്‍ പ്രധാനമായും ഹോം ഡെലിവറി നടത്തേണ്ടതാണ്. മേല്‍ പറഞ്ഞ ഷോപ്പുകള്‍ രാത്രി 7.30 ന് നിര്‍ബന്ധമായും അടക്കണം.

• ഹോട്ടലുകള്‍ക്ക് പാര്‍സല്‍ സര്‍വ്വീസുകള്‍/ ഹോംഡെലിവറികള്‍ക്കായി രാവിലെ 7 മണി മുതല്‍ വൈകിട്ട് 7.30 വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

• ഇലക്ടോണിക് അച്ചടി മാധ്യമങ്ങള്‍.

• കേബിള്‍, ഡി.ടി.എച്ച് സര്‍വ്വീസുകള്‍.

• ടെലി കമ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ്, പ്രക്ഷേപണ സര്‍വ്വീസുകള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (അക്ഷയ സെന്റര്‍ ഉള്‍പ്പടെ) അനുബന്ധ സേവനങ്ങള്‍.

• ഭക്ഷ്യ, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം (മെഡിക്കല്‍ ഉപകരണങ്ങള്‍ ഇ-കൊമേഴ്‌സ് വഴി ഹോം ഡെലിവറി നടത്തുന്നവയാകണം)

• പെട്രോള്‍ പമ്പുകള്‍, എല്‍.പി.ജി, പെട്രോളിയം & ഗ്യാസ് സംഭരണ വിതരണ കേന്ദ്രങ്ങള്‍.

• വൈദ്യതി ഉല്‍പാദന പ്രസരണ വിതരണ യൂണിറ്റുകളം അവയുടെ സേവനങ്ങളും.

• സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മറ്റിയില്‍ ഉള്‍പ്പെട്ട മെമ്പര്‍ ബാങ്കുകളുടെ ക്ലിയറിംങ് ഹൗസുകള്‍ക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും പരിമിതമായ ജോലിക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാവുന്നതാണ്.

• കോള്‍ഡ് സ്റ്റോറേജ്, വെയര്‍ ഹൗസ് സര്‍വ്വീസുകൾ.

• പ്രൈവറ്റ് സെക്യൂറിറ്റി സര്‍വ്വീസുകള്‍.

• ശുചീകരണ സാമഗ്രികളുടെ വിതരണം.

• കോവിഡ് -19 അനുബന്ധമായി മാസ്‌ക്, സാനിറ്റൈസര്‍, മരുന്നുകള്‍, പി.പി.ഇ കിറ്റുകള്‍ എന്നിവയുടെ സ്വകാര്യ നിര്‍മ്മാണ യൂണിറ്റുകള്‍.

• നിര്‍മ്മാണ സാമഗ്രികള്‍, പ്ലംമ്പിംങ്ങ്, ഇലക്ട്രിക്കല്‍ & അലുമിനിയം ഫാബ്രിക്കേഷന്‍ ഉപകരണങ്ങള്‍ ഉല്‍പ്പടെ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 6 മണി വരെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

• പുസ്തകങ്ങള്‍ ഇ-കൊമേഴ്‌സ് വഴിയും/ ഹോംഡെലിവറി വഴിയും വിതരണം അനുവദനീയമാണ്.

• സ്റ്റേഷനി കടകള്‍ക്ക് പ്രവര്‍ത്തന അനുമതി ഉണ്ടായിരിക്കുന്നതല്ല.

• ഇ-കൊമേഴ്‌സ്, കൊറിയര്‍ എന്നിവ (ഇവക്ക് ഉപയോഗിക്കുന്ന വാഹനം ഉള്‍പ്പടെ).
• അവശ്യ സേവനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും വാഹനങ്ങളും റിപ്പയര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍.

• ടോള്‍ ബൂത്തുകള്‍, മത്സ്യ ബന്ധനം, ഉള്‍ നാടന്‍ മത്സ്യ ബന്ധനം, അക്വാകള്‍ച്ചര്‍.

• പാലിയേറ്റീവ് കെയര്‍ സര്‍വ്വീസ്.

ഇതിനു പുറമെ അനുവദനീയവും അല്ലാത്തതുമായ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു,

• വ്യവസായ സ്ഥാപനങ്ങളും ഉല്‍പാദന കേന്ദ്രങ്ങളും (കശുവണ്ടി, കയര്‍, പ്രിന്റിംഗ് എന്നിവ ഉള്‍പ്പടെ) 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.

• ആവശ്യാനുസരണം ഇന്റസ്ട്രിയല്‍ മേഖലകളില്‍ കെ.എസ്.ആര്‍.ടി.സിക്ക് കുറഞ്ഞ ബസുകള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്താവുന്നതാണ്.

• പൈനാപ്പിളുകളുടെ ശേഖരണവും അനുബന്ധ ജോലികള്‍ക്കുമായി അതിഥി തൊഴിലാളികള്‍ക്ക് ജോലി ചെയ്യാവുന്നതാണ്.

• ടോലികോം ടവറുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതാണ്.

• ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ തത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു. എന്നാല്‍ ടൂറിസ്റ്റുകള്‍/ ലോക്ക്ഡൗണ്‍ മൂലം ഒറ്റപ്പെട്ടവര്‍/ ആരോഗ്യ പ്രവര്‍ത്തകര്‍ മറ്റു അടയിന്തര പ്രാധാന്യമുള്ള ജീവനക്കാര്‍, വ്യോമ/ കടല്‍ ഗതാഗത ജീവനക്കാര്‍ എന്നിവര്‍ താമസിക്കുന്ന ഹോട്ടലുകള്‍, മോട്ടലുകള്‍, ഹോം സ്റ്റേകള്‍, ലോഡ്ജുകള്‍, ക്വാറന്റൈന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

• വിദ്യാഭ്യാസ, ട്രൈനിംഗ്, റിസര്‍ച്ച്, കോച്ചിംഗ് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.

• ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.

• എല്ലാ വിധ സാമൂഹ്യ/ രാഷ്ട്രീയ/ കായിക/ വിനോദ/ സാംസ്‌കാരിക/ മതപരമായ കൂടിച്ചേരലുകളും നിരോധിച്ചിരിക്കുന്നു.

• മരണാനന്തര ചടങ്ങുകള്‍ക്ക് 20 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്, വിവരങ്ങള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
• മുന്‍കൂട്ടി തീരുമാനിച്ച വിവാഹ ചടങ്ങുകളില്‍ 20 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല. ഇങ്ങനെ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. ചടങ്ങ് സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.

• കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വളണ്ടിയര്‍മാരുടെ യാത്രകള്‍ അനുവദിക്കുന്നതാണ്.

• ഇലക്ടിക്കല്‍, പ്ലംബിംഗ്, സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളിലെ അറ്റകുറ്റ പണികള്‍ക്കായി പോകുന്ന ലിഫ്റ്റ് ടെക്‌നിഷ്യന്‍മാര്‍ എന്നിവര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാവുന്നതാണ്.  

• മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.

• വീട്ടു ജോലിക്കാര്‍, കിടപ്പിലായ രോഗികള്‍/ വീടുകളില്‍ തന്നെ കഴിയുന്ന വയോധികരായ രോഗികള്‍ എന്നിവരെ പരിചരിക്കാന്‍ പോകുന്നവര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ യാത്രകള്‍ അനുവദിക്കും.

• നിര്‍മ്മാണ/ അറ്റകുറ്റ പണികള്‍ അനുവദിക്കുന്നതാണ്. ഗ്രാമീണ തൊഴിലുറപ്പ്, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികളിലുള്‍പ്പെട്ട പ്രവൃത്തികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി അഞ്ച് പേരെ ഉള്‍പ്പെടുത്തി ചെയ്യാവുന്നതാണ്. ഇതിനായി തൊഴിലാളികള്‍ക്ക് ജോലിസ്ഥലങ്ങളിലേക്കുള്ള യാത്രകളും അനുവദിക്കും. എന്നാല്‍ ഇത്തരം യാത്രകള്‍ പരമാവധി ചുരുക്കേണ്ടതാണ്.

• അവശ്യ വസ്തുക്കളുടെ ചരക്കു നീക്കത്തിന് നിയന്ത്രണങ്ങള്‍ ബാധകമല്ല.

• രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ആശുപത്രികളില്‍ നിന്നും അനുവദിച്ച രേഖകള്‍ കാണിച്ച് ആശുപത്രികളിലേക്കും തിരിച്ചും യാത്ര ചെയ്യാവുന്നതാണ്.

• കോടതികളിലെ നേരിട്ട് ഹാജരാവേണ്ട സിറ്റിംഗുകളില്‍ പങ്കെടുക്കുന്നതിനായി അഭിഭാഷകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും നേരില്‍ ഹാജരാകുന്നതിന് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ള കക്ഷികള്‍ക്കും യാത്ര അനുവദിക്കുന്നതാണ്.

• കള്ള് പാര്‍സലായി അനുവദിക്കുന്നതാണ്.

• പി.എസ്.സി മുഖാന്തരം നിയമിതരായ ജീവനക്കാര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനായി നിയമന ഉത്തരവ് കാണിച്ച് യാത്ര ചെയ്യാവുന്നതാണ്.

• ടെലികോം ടവറുകളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ അനുവദിക്കും.

• റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന അഡൈ്വസ് അയക്കുന്നതിനായി ആവശ്യമായ കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് പ്രവര്‍ത്തിക്കാവുന്നതാണ്.

• പത്ത്, പന്ത്രണ്ട് ക്ലാസിലെ പരീക്ഷ പേപ്പര്‍ വാല്യൂവേഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകര്‍ക്കും അതിന് വേണ്ട ക്രമീകരണങ്ങല്‍ നടത്തേണ്ട മറ്റ് ജീവനക്കാര്‍ക്കും പ്രവര്‍ത്തനാനുമതിയുള്ളതാണ്. ഇത്തരം ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് വീട്ടില്‍ നിന്ന് ഓഫീസിലേക്കും തിരിച്ചും യാത്ര ചെയ്യാവുന്നതാണ്.

• കേരള എന്‍വിറോ ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡിന് മിനിമം ജീവനക്കാരെ ഉപയോഗിച്ച് ഹസാര്‍ഡസ് വെയ്‌സ്റ്റ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്.

• വെട്ട് കല്ല്/ ചെത്ത് കല്ല് ഇവ ചെത്തി എടുക്കുവാനും വാഹനങ്ങളില്‍ നിര്‍മ്മാണ സ്ഥലത്തേക്ക് കൊണ്ട് പോകുന്നതിനും അനുമതിയുണ്ട്.

• റബ്ബര്‍ മരങ്ങള്‍ക്ക് റെയിന്‍ ഗാര്‍ഡ് ഇടുവാനുള്ള അനുമതിയുണ്ട്. ഇതിനാവശ്യമായ സാധന സാമഗ്രികള്‍ വില്‍ക്കുന്ന കടകളും തുറന്നു പ്രവര്‍ത്തിക്കാം.

• ചരക്ക് ഗതാഗതം, അടിയന്തിര സാഹചര്യം എന്നിവ ഒഴികെയുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദനീയമല്ല. അടിയന്തിര സാഹചര്യത്തിലുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിര്‍ബന്ധമായും കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

• രാവിലെ അഞ്ച് മണി മുതല്‍ ഏഴ് മണി വരെ സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് പരമാവധി അഞ്ച് പേര്‍ക്ക് പ്രഭാത സവാരി നടത്തുന്നത് അനുവദിക്കും. എന്നാല്‍ സായാഹ്ന സവാരിക്ക് ജില്ലയില്‍ അനുമതിയില്ല.

• വ്യവസായശാലകള്‍ക്കും, നിര്‍മ്മാണ യൂണിറ്റുകള്‍ക്കും പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുന്നതാണ്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !