![]() |
പ്രതീകാത്മക ചിത്രം |
കോട്ടയം: ഈരാറ്റുപേട്ടയിൽ ചാരായം വാറ്റി വിൽപ്പനയ്ക്കെത്തിച്ച സംഭവത്തിൽ ഏജന്റ് ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. കളത്തുക്കാവ് സ്വദേശികളായ ദീപു (30), ശ്യാം (27), തലപ്പലം സ്വദേശി മാത്യൂ (27) എന്നിവരെയാണ് ഇരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നു 15 ലിറ്റർ ചാരായവും 80 ലിറ്റർ കോടയും 2 കാറുകളും മൂന്ന് മൊബൈൽ ഫോണും പിടിച്ചെടുത്തു. യൂട്യൂബ് നോക്കിയാണ് ഇവർ വാറ്റ് നിർമാണം പഠിച്ചത്.
ചാരായ വിൽപന വ്യാപകമാണെന്ന വിവരങ്ങളെത്തുടർന്ന് ഈരാറ്റുപേട്ട ഇൻസ്പെക്ടർ എസ് എം പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. ഇതിനിടെയാണ് പനയ്ക്കപ്പാലം - പ്ലാശനാൽ റോഡിലൂടെ ചാരായവുമായി പ്രതികൾ കാറിൽ സഞ്ചരിക്കുന്നതായി പാലാ ഡിവൈ എസ് പി പ്രഭുല്ല ചന്ദ്രകുമാറിന് രഹസ്യവിവരം ലഭിച്ചത്.
തുടർന്ന്, ഈരാറ്റുപേട്ട പൊലീസ് പനയ്ക്കപ്പാലത്തും പരിസര പ്രദേശങ്ങളിലും നിലയുറപ്പിക്കുകയും കാറിലെത്തിയ സംഘത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് കളത്തുക്കടവിലുള്ള ദീപുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ വീട്ടിനുള്ളിൽനിന്ന് ചാരായ വാറ്റ് ക്രമീകരണങ്ങളും കോടയും കണ്ടെത്തി. കിടപ്പുമുറിയിലാണ് വാറ്റുപകരണങ്ങളും കോടയും സൂക്ഷിച്ചിരുന്നത്.
ലോക്ഡൗണിനെ തുടർന്ന് ദീപു വീട്ടിൽതന്നെ യു ട്യൂബ് നോക്കിയും മറ്റും ചാരായം വാറ്റി ഏജന്റുമാരായ ശ്യാമും മാത്യൂസും വഴി ലിറ്ററിന് 2000 രൂപ നിരക്കിൽ വിൽപന നടത്തിവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിവസവും 30 ലിറ്റർ ചാരായം വിൽപന നടത്തിയിരുന്നു. ആവശ്യക്കാർ കൂടിയതോടെ വലിയ രീതിയിൽ വാറ്റ് തുടങ്ങാനിരിക്കെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ വി ബി അനസ്, തോമസ് സേവ്യർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അരുൺ ചന്ദ്, ജിനു, കബീർ, ഷെറിൻ മാത്യു സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫിസർ സുജിത്ത്, ശിവദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !