വളാഞ്ചേരി: സി.പി.ഐ.എം. വളാഞ്ചേരി കക്കാട്ടുപാറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭയിലെ 2, 3, 4 വാർഡുകളിലെ ആയിരത്തോളം വരുന്ന വീടുകളിൽ കപ്പ വിതരണംചെയ്തു. ലോക്ക് ഡൗൺ സമയം ആയതിനാൽ കപ്പ കർഷകർ വലിയ പ്രതിസന്ധിയിലാണെന്ന് കൃഷി ഓഫീസർമാർ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വാർഡ് കൗൺസിലർമാരായ ഫൈസൽ തങ്ങൾ, വീരാൻകുട്ടി സിപിഐഎം കക്കാട്ടുപാറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞാവ വാവാസ് എന്നിവരുടെ നേതൃത്വത്തിൽ കരിവളപ്പിൽ പരീത് എന്നിവരുടെ മുഴുവനായിട്ടുള്ള കപ്പ കൃഷിയും വാങ്ങിയിട്ടാണ് വിതരണം ചെയ്തത്.
RRT വളണ്ടിയർമാരായ ശ്രീജു, ഹനീഫ, സി. മുഹമ്മദ്, ഷമീർ, ശാഹുൽ, അഷ്‌റഫ് കളത്തിങ്ങൽ, സക്കീർ, ഡി.വൈ.എഫ്.ഐ. കക്കാട്ടുപാറ യൂണിറ്റ് പ്രസിഡണ്ട് ജംഷീർ ഒ പി, .വൈ.എഫ്.ഐ. കാവുംപുറം യൂണിറ്റ് സെക്രട്ടറി മൂസക്കുട്ടി മണ്ണത്ത്, ഡി.വൈ.എഫ്.ഐ. മേഖല ട്രഷറർ അഖിൽ ആലുങ്ങൽ എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !