മദ്രസാ അധ്യാപകരുടെ ശബളം തെറ്റിദ്ധാരണ അവസാനിപ്പിക്കണം - എസ്.എം.എ

0
മദ്രസാ അധ്യാപകരുടെ ശബളം തെറ്റിദ്ധാരണ അവസാനിപ്പിക്കണം - എസ്.എം.എ | Madrasa teachers' salary misconduct must end - SMA
കോട്ടക്കൽ: ന്യൂനപക്ഷ കമ്മിഷൻ സംബന്ധമായി വന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുസ് ലിം സമൂഹത്തിൻ്റെ സർവ മാനപുരോഗതിയും സർക്കാർ ചെലവിലാണെന്നും, മദ്രസ സംവിധാനം നടന്നു വരുന്നത് പൊതുഖജനാവ് ഫണ്ട് ഉപയോഗിച്ചാണെന്നുമുള്ള പ്രചരണം അവസാനിപ്പിക്കണമെന്നും, സമുദായ സംഘർഷം സൃഷ്ടിക്കുന്ന തരത്തിൽ ഊഹാപോഹങ്ങൾ സൃഷ്ടിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ്. എം. എ )മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സച്ചാർ പാലൊളി കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ നടപടികൾ നിലനിറുത്തുന്നതിന് സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണം. ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള പൊതു ആനുകൂല്യങ്ങൾ ന്യൂനപക്ഷ കമ്മീഷനുകളിലൂടെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെയും സുതാര്യമായി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
 
ഓൺ ലൈനിൽ ചേർന്ന എക്സിക്യൂട്ടീവ്  സയ്യിദ് സൈനുൽ ആബിദീൻ ജീലാനി യുടെ അധ്യക്ഷതയിൽ സ്റ്റേറ്റ് സെക്രട്ടറി ഇ. യഹ്‌ഖുബ് ഫൈസി ഉത്ഘാടനം ചെയ്തു .  
സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സുലൈമാൻ ഇന്ത്യനൂർ, ഖാസിം കോയ പൊന്നാനി, മുഹമ്മദ്‌ അലി സഖാഫി, മൊയ്‌ദീൻ മാസ്റ്റർ കണ്ണമംഗലം, ഗഫൂർ മാസ്റ്റർ എടയൂർ,, ബാവ മാസ്റ്റർ കാലൊടി,പി. കെ. ബഷീർ ഹാജി പടിക്കൽ,കോയാമു മാസ്റ്റർ വെളിമുക്ക്, മുഹമ്മദ്‌ അലി മുസ്‌ലിയാർ പൂകോട്ടൂർ ,എൻ. എം. അബ്ദുല്ല മുസ്‌ലിയാർ, നസീർ സഖാഫി താനാളൂർ, കെ. ടി. എ. മജീദ് ഹാജി എം. കെ. നഗർ, പി. വി. സൈദലവി മാസ്റ്റർ, അബ്ദുൽ ജലീൽ അഹ്സനി കാളാച്ചാൽ എന്നിവർ പ്രസംഗിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !


Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !