‘രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു’; മലയാളം സംസാരിക്കുന്നത് വിലക്കി ഡൽഹി ആശുപത്രി

0
‘രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു’; മലയാളം സംസാരിക്കുന്നത് വിലക്കി ഡൽഹി ആശുപത്രി | ‘Making it difficult for patients’; Delhi hospital bans Malayalam speaking

ന്യൂഡല്‍ഹി
: നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി. മലയാളം സംസാരിക്കുന്നത് വിലക്കി ആശുപത്രി സര്‍ക്കുലര്‍ പുറത്തിറക്കി. ജോലി സമയത്ത് നഴ്‌സുമാര്‍ പരസ്പരം മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒരു നടപടിയിലേക്ക് പോകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ജോലിസമയത്ത് ജീവനക്കാര്‍ മലയാളം സംസാരിക്കരുതെന്ന് പറയുന്ന സര്‍ക്കുലറാണ് നഴ്‌സിംഗ് സുപ്രണ്ട് പുറത്തിറക്കിയിരിക്കുന്നത്. ഡ്യൂട്ടി സമയത്ത് ഇംഗ്ലിഷ്, ഹിന്ദി എന്നീ ഭാഷകള്‍ മാത്രമേ ജീവനക്കാര്‍ ഉപയോഗിക്കാവും. മറിച്ചായാല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

‘രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു’; മലയാളം സംസാരിക്കുന്നത് വിലക്കി ഡൽഹി ആശുപത്രി | ‘Making it difficult for patients’; Delhi hospital bans Malayalam speaking

അതേസമയം വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് മലയാളി നഴ്‌സുമാര്‍ രംഗത്തെത്തി. ആശുപത്രിയില്‍ രാജസ്ഥാന്‍, മിസോറം, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ തങ്ങളുടെ പ്രാദേശിക ഭാഷയിലാണ് സംസാരിക്കുന്നതെന്നുമാണ് മലയാളി നഴ്‌സുമാര്‍ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !