ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടിയന്തിരമായി പുനസ്ഥാപിക്കണം: മുസ്ലീം ലീഗ്

0
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടിയന്തിരമായി പുനസ്ഥാപിക്കണം: മുസ്ലീം ലീഗ് | Minority Scholarship must be reinstated immediately: Muslim League

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം റദ്ദാക്കിയ കോടതി വിധിക്കെതിരെ മുസ്ലിം ലീഗ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മറ്റു വിഭാഗങ്ങളിലെ അര്‍ഹരായ പിന്നോക്കക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് എതിരല്ല. എന്നാല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കണമെന്നാണ് ലീഗിന്റെ നിലപാടെന്നും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും വ്യക്തമാക്കി.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കോടതി വിധിയോടെ പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ട് അസാധുവായി. അസാധുവായ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ തുടര്‍ നടപടികള്‍ക്കായി വിദഗ്ധ സമിതിയെ നിയമിക്കുക എന്നത് അപ്രായോഗികമായ കാര്യമാണ്. ന്യൂനപക്ഷങ്ങളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു പദ്ധതിയും ആവിഷ്‌കരിച്ചില്ല. സച്ചാര്‍ കമ്മിറ്റിക്കും പാലോളി കമ്മിറ്റിക്കും ശേഷം പുതിയൊരു കമ്മിറ്റിയുടെ ആവശ്യമില്ല. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിലവിലെ ആശയകുഴപ്പങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ചില്ല. തീരുമാനം വൈകിപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടിയന്തിരമായി പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നതില്‍ ആശങ്കയുണ്ട്. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ നേരത്തെ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. സമവായത്തിലൂടെ പ്രശ്നം തീര്‍ക്കണമെന്നായിരുന്നു യോഗത്തിലെ പൊതു ധാരണ. പിന്നാലെയാണ് വിഷയത്തിലെ നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !