ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഇന്റര്‍നെറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചത്.
സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. പല സ്ഥലങ്ങളിലും കുട്ടികളുടെ ഇന്റര്‍നെറ്റ് ലഭ്യത പ്രശ്‌നമാകുന്നതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്.
ഡിജിറ്റല്‍ വിദ്യാഭ്യാസ രീതിയുടെ പേരായ്മകള്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം ഉറപ്പു നല്‍കിയിരുന്നു. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എല്ലാവരുടെയും സഹായത്തോടെ സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !