ന്യൂഡല്‍ഹി: അധ്യാപന യോഗ്യതാ പരീക്ഷ (ടെറ്റ്) സര്‍ട്ടിഫിക്കറ്റിന്‍റെ സാധുത ആജീവനാന്തമാക്കി മാറ്റാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍ . കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്. ഏഴ് വര്‍ഷമായിരുന്നു നേരത്തെ സര്‍ട്ടിഫിക്കറ്റ് കാലാവധി. 2020-ല്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (NCTE) ജനറല്‍ ബോഡിയുടെ അമ്ബതാമത്തെ യോഗത്തില്‍ ടെറ്റ് സര്‍ട്ടിഫിക്കറ്റ് സാധുത ഏഴ് വര്‍ഷത്തില്‍ നിന്ന് ആജീവനാന്തമാക്കി മാറ്റാന്‍ അംഗീകാരം നല്‍കിയിരുന്നു.
ഏഴ് വര്‍ഷത്തെ കാലാവധി കഴിഞ്ഞാല്‍ പുതിയ ടെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ പുനഃമൂല്യനിര്‍ണയം/ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് തീരുമാനിക്കാമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.
അധ്യാപന മേഖലയില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടിയാണ് ഇതെന്നും പൊഖ്രിയാല്‍ വെളിപ്പെടുത്തി .ടെറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകളിലേക്ക് അപേക്ഷകരെ നിയമിക്കുക. പ്രതിവര്‍ഷം പരീക്ഷകള്‍ നടത്താറുണ്ട്. അതെ സമയം കോവിഡ് പ്രതിസന്ധിയില്‍ ഈ വര്‍ഷത്തെ പരീക്ഷകളുടെ തീയതികളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !