ചെവിക്കുറ്റിക്കടിക്കണം'; ഫോണിൽ സഹായം ചോദിച്ച 10ാം ക്ലാസുകാരനോട് മുകേഷ് പറഞ്ഞത്

0
ചെവിക്കുറ്റിക്കടിക്കണം'; ഫോണിൽ സഹായം ചോദിച്ച 10ാം ക്ലാസുകാരനോട് മുകേഷ് പറഞ്ഞത് | Must be deaf '; Mukesh told a 10th class student who asked for help on the phone

കൊല്ലം എംഎല്‍എയും നടനുമായ മുകേഷിന്‍റേതെന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെ പത്താംക്ലാസുകാരനെ തിരയുകയാണ് സമൂഹമാധ്യമങ്ങള്‍. മീറ്റിംഗിനിടയില്‍ ആറുതവണ വിളിച്ചപ്പോള്‍ ക്ഷമ നശിച്ചുവെന്ന് കൊല്ലം എംഎല്‍എ വിശദമാക്കുന്നതാണ് വ്യാപക പ്രചാരം തേടിയ ഓഡിയോ ക്ലിപ്പ്.

അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന് നിരവധി തവണ പറഞ്ഞിട്ടും അത് എന്താണെന്ന് കേള്‍ക്കാനോ ചോദിക്കാനോ തയ്യാറാകാതെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ശകാരിക്കുന്ന മുകേഷിന്‍റേതായുള്ള ഓഡിയോയാണ് വൈറലാവുന്നത്. പാലക്കാട് നിന്ന് വിളിക്കുന്ന പത്താം ക്ലാസുകാരനെ കാര്യമെന്താണെന്ന് പോലും തിരക്കാതെ ശകാരിക്കുന്ന മുകേഷിന്‍റെ പ്രതികരണത്തിനെതിരെ നിരവധിപ്പേരാണ് വിമര്‍ശിക്കുന്നത്

ആ ശബ്ദത്തിനുടമയായ കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യൂത്ത് കോണ്‍ഗ്രസുള്ളതെന്ന് യുവ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദമാക്കുന്നത്. കൊല്ലം എംഎല്എ മുകേഷിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത്. അതേസമയം സുഹൃത്തുക്കളേയും മിത്രങ്ങളേയും ലൈവിലൂടെ കാണുമെന്ന് മുകേഷ് ഫേസ്ബുക്കിലൂടെ വിശദമാക്കിയിട്ടുണ്ട്. എന്നാല്‍ എന്തിനേക്കുറിച്ചാണ് ലൈവ് എന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സൂചനയില്ല. നേരത്തെ മുകേഷിനെ രാത്രിയില്‍ ആരാധകനെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചയാളോട് അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു

ഓഡിയോ ക്ലിപ്പിന്റെ പൂർണ രൂപം:

വിദ്യാര്‍ത്ഥി: ഹലോ സര്‍ ഞാന്‍ പാലക്കാട് നിന്നാണ് വിളിക്കുന്നത്.

മുകേഷ്: പാലക്കാടോ. ആറ് പ്രാവശ്യം ഒക്കെ വിളിക്കുന്നത്. നമ്മള്‍ ഒരു മീറ്റിംഗില്‍ ഇരിക്കുകയല്ലേ

വിദ്യാര്‍ത്ഥി: ഞാന്‍ ഒരു അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നത്.

മുകേഷ്: പാലക്കാട്ട് നിന്നും കൊല്ലം എംഎല്‍എയെ വിളിക്കേണ്ട ഒരു കാര്യവും ഇല്ല.

വിദ്യാര്‍ത്ഥി: സര്‍ ഞാന്‍ ഒരു അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി വിളിച്ചതാണ്.

മുകേഷ്: അത്യാവശ്യ കാര്യം പാലക്കാട്ട് എംഎല്‍എയെ അല്ലെ വിളിച്ചുപറയേണ്ടത്.

വിദ്യാര്‍ത്ഥി: ഞാന്‍ പത്താംക്ലാസില്‍ പഠിക്കുന്ന ഒരു സ്റ്റുഡന്റാണ്.

മുകേഷ്: അതെ സ്റ്റുഡന്റാണെങ്കിലും എന്താണെങ്കിലും പാലക്കാട് എംഎല്‍എ എന്നൊരു ആള്‍ ജീവനോടെ ഇല്ലേ.

വിദ്യാര്‍ത്ഥി: സാരെ എന്റെ ഒരു കൂട്ടുകാരന്‍ സാറിന്റെ നമ്പര്‍ തന്നപ്പോള്‍ വിളിച്ചുനോക്കിയതാണ്.

മുകേഷ്: കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണം. സ്വന്തം മണ്ഡലത്തിലെ എംഎല്‍എയുടെ നമ്പര്‍ തരാതെ വേറേതൊരു ഏതോ ജില്ലയിലുള്ള എംഎല്‍എയുടെ നമ്പര്‍ തന്നിട്ട് എന്താ അവന്‍ പറഞ്ഞത്.

വിദ്യാര്‍ത്ഥി: അല്ല, ഒന്ന് വിളിച്ച് നോക്കാന്‍ പറഞ്ഞു

മുകേഷ്: വേണ്ട.

വിദ്യാര്‍ത്ഥി: ഓകെ സാര്‍.

മുകേഷ്: നിങ്ങള്‍ നിങ്ങടെ സ്വന്തം എംഎല്‍എയെ വിളിച്ചോ. അവര്‍ എന്ത് പറയുന്നു ഇങ്ങനെ പറയുന്നു എന്ന് പറഞ്ഞിട്ട് വേണം എന്നെ വിളിക്കാന്‍. ഇത് സ്വന്തം എംഎല്‍എയെ വേറൊരുത്തന്‍ ജയിപ്പിച്ചിട്ട് വിട്ടത് മരിച്ച് പോയത് പോലെയാണല്ലോ എന്നെ വിളിക്കുന്നത്. ആറ് പ്രാവശ്യം. ഞാനൊരു വിലിയ പ്രധാനപ്പെട്ട യോഗത്തില്‍ ഇരിക്കുകയല്ലേ. ഒരു പ്രാവശ്യം വിളിച്ചു രണ്ടു പ്രാവശ്യം വിളിച്ചു ആറു പ്രാവശ്യം വിളിച്ചിട്ട് ഇവിടെയുള്ള ആള്‍ക്കാര്‍ എന്നെ നോക്കി ചിരിക്കുവാ. എന്താ ഇത് പിള്ളേര് കളിയാണോ ഇത്.

വിദ്യാര്‍ത്ഥി: സോറി സര്‍

മുകേഷ്: സോറി ഒന്നും അല്ല, ഇത് വെളച്ചില്‍. ഒരാളെ ശല്യപ്പെടുത്തുക. സ്വന്തം എംഎല്‍എയെ അവിടെ കിടക്കുമ്പോള്‍ അയാളെ വിളിക്കാതെ അയാളെ വെറും ഡൂക്കിലി ആക്കിയിട്ട് ബഫൂണ്‍ ആക്കീട്ട് വേറെ നാട്ടിലുളള എംഎല്‍എയെ വിളിക്കുക. തെറ്റല്ലേ അത്.

വിദ്യാര്‍ത്ഥി: സോറി സര്‍ അറിയാതെ പറ്റി പോയി.

മുകേഷ്: നിങ്ങളുടെ എംഎല്‍എ ആരാന്ന് അറിയാമോ.

വിദ്യാര്‍ത്ഥി: ഇല്ല 

മുകേഷ്: സ്വന്തം എംഎല്‍എ ആരാന്ന് അറിഞ്ഞൂട പത്താംക്ലാസില്‍ പഠിക്കുന്ന നിനക്ക് എന്റെ മുന്‍പില്‍ ഉണ്ടായിരുന്നെങ്കില്‍ നിന്നെ ഒക്കെ ചൂരല് വെച്ച് അടിച്ചേനെ. സ്വന്തം എംഎല്‍എ ആരാന്ന് അറിഞ്ഞൂട. പാലക്കാട് എവിടെയാ നിന്റെ വീട്.

വിദ്യാര്‍ത്ഥി: പാലക്കാട് ഒറ്റപ്പാലം

മുകേഷ്ഒറ്റപ്പാലത്തെ നിന്റെ എംഎൽഎയെ നിനക്ക് അറിഞ്ഞൂടേ, മേലാൽ നി്നറെ എംഎൽഎയെ വിളിക്കാതെ എന്നെ വിളിക്കരുത്

Source:asianetnews
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !