ജില്ലയില്‍ ഇതുവരെ 14,76,002 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 10,55,652 പേര്‍ ഒന്നാം ഡോസും 4,20,350 പേര്‍ രണ്ടാം ഡോസുമാണ് സ്വീകരിച്ചത്.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 2,44,105 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 54,472 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിനു മുകളില്‍ പ്രായമുള്ള 7,11,401 പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 3,03,146 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.
ആരോഗ്യ പ്രവര്‍ത്തകരില്‍ 44,099 പേര്‍ക്ക് ഒന്നാം ഡോസും 30,386 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 22,500 പേര്‍ക്ക് ഒന്നാം ഡോസും 19,446 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. ഇത് കൂടാതെ പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,547 പേര്‍ ഒന്നാം ഡോസും 12,900 പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !